സ്വന്തം ലേഖകന്‍: അപൂര്‍വ രോഗബാധ! പര്‍വേസ് മുഷറഫിനെ അടിയന്തിര ചികിത്സയ്ക്കായി ദുബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. അപൂര്‍വരോഗ ബാധയെ തുടര്‍ന്ന് മുന്‍ പാകിസ്താന് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വിദഗ്ധചികിത്സയ്ക്കായി ദുബായിലെ ആശുപത്രിയിലേക്ക് മാറ്റി.
അമിലോയിഡോസിസ് എന്ന അപൂര്‍വരോഗത്തിന് ചികിത്സയിലായിരുന്ന മുഷറഫിനെ രോഗം വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ദുബായിലേക്ക് കൊണ്ടുപോയതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അമിലോയിഡോസിസ് ബാധയെ തുടര്‍ന്ന് നില്ക്കുന്നതിനും നടക്കുന്നതിനും കഴിഞ്ഞ കുറച്ചു കാലമായി മുഷറഫ് ബുദ്ധിമുട്ടനുഭവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
മുഷറഫിന്റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നതായി ഓള് പാകിസ്താന് മുസ്ലിം ലീഗ് ചെയര്മാന് ഡോ.മുഹമ്മദ് അംജദ് കഴിഞ്ഞ കൊല്ലം ഒക്ടോറില്‍ വെളിപ്പെടുത്തിയിരുന്നു. ലണ്ടനില്‍ ചികിത്സയിലായിരുന്നു അപ്പോള്‍ മുഷറഫ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല