സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പെസഹാ തിരുകര്‍മ്മങ്ങള്‍ ഇന്ന് രാവിലെ 10 മുതല്‍ ആരംഭിക്കും. ദുഃഖവെള്ളി തിരുകര്‍മങ്ങളും രാവിലെ 10 മുതല്‍ തുടക്കമാകും. പീഡാനുഭവ തിരുകര്‍മങ്ങളെ തുടര്‍ന്ന റോഡിലൂടെ പരിഹാര പ്രദക്ഷിണവും കുരിശിന്റെ വഴിയും നടക്കും. തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.
ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ ശനിയാഴ്ച രാത്രി 9.30 മുതല്‍ ആരംഭിക്കും. വിശുദ്ധവാര തിരുകര്‍മങ്ങള്‍ എല്ലാം ലോംഗ് സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തിലാണ് നടക്കുക.
തിരുകര്‍മങ്ങളില്‍ പങ്കെടുത്ത് ദൈവീക കൃപകള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല