സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാഞ്ചസ്റ്ററിലെ പെസഹാ തിരുകര്‍മങ്ങള്‍ നാളെ വൈകിട്ട് നാലു മുതല്‍ ആരംഭിക്കും. പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടക്കുന്ന തിരുകര്‍മങ്ങളില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി കാര്‍മികത്വം വഹിക്കും. ദുഃഖവെള്ളി തിരുകര്‍മങ്ങള്‍ ഉച്ചയ്ക്ക് രണ്ടു മുതലും ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ ശനിയാഴ്ച രാത്രി എട്ടു മുതലും സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടക്കും.
പെസഹാ തിരുകര്‍മങ്ങളോട് അനുബന്ധിച്ചു നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ ഇടവകയിലെ വിവിധ വാര്‍ഡുകളില്‍നിന്നും തെരഞ്ഞെടുത്തവര്‍ പങ്കെടുക്കും. വിശുദ്ധവാര തിരുകര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവന്‍ വിശ്വാസികളെയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല