സ്വന്തം ലേഖകൻ: ആസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻഡ്കെക്ക് നൊബേൽ പുരസ്കാരം നൽകിയതിൽ എതിർപ്പ് ശക്തം. അൽബേനിയ, ബോസ്നിയ, കൊസോവോ എന്നീ രാജ്യങ്ങളിലാണ് പ്രതിഷേധം ഉയരുന്നത്. ബോസ്നിയ, െക്രായേഷ്യ, കൊസോവോ എന്നിവിടങ്ങളിൽ സെർബുകൾ നടത്തിയ വംശഹത്യയിലുള്ള പങ്കിൽ ശിക്ഷിക്കപ്പെട്ട സെർബിയൻ മുൻ പ്രസിഡൻറ് സ്ലോബോദൻ മിലോസെവിച്ചിെൻറ ആരാധകനായ പീറ്റർ ഹാൻഡ്കെക്ക് നൊബേൽ പുരസ്കാരം നൽകിയതിനാണ് എതിർപ്പ്.
അന്താരാഷ്ട്ര യുദ്ധ കോടതി യുദ്ധകുറ്റവാളിയായി കണ്ടെത്തിയ മിലോെസവിച്ചിെന ന്യായീകരിച്ചയാളാണ് ഹാൻഡ്കെ. ബോസ്നിയൻ മുസ്ലിം വംശഹത്യക്ക് നേതൃത്വം നൽകിയ മിലോെസവിച്ചിനെ ന്യായീകരിച്ചതിെൻറ പേരിൽ സൽമാൻ റുഷ്ദി അടക്കമുള്ള നിരവധി എഴുത്തുകാർ ഹാൻഡ്കെയെ നേരത്തേതന്നെ വിമർശിച്ചിരുന്നു.
മിലേസെവിച്ചിെൻറ സ്ഥാനത്ത് ആരായിരുന്നാലും സ്വന്തം രാജ്യത്തിെൻറ അഖണ്ഡത സംരക്ഷിക്കാൻ ഇതുതന്നെ ആകും ചെയ്യുകയെന്നാണ് ഹാൻഡ്കെ അഭിപ്രായപ്പെട്ടത്. നൊബേൽ പുരസ്കാരം ഒരിക്കലും മനംപുരട്ടൽ തോന്നിക്കുമെന്ന് കരുതിയില്ലെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല