സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്‌സിന് കോപ്ലെ മെഡല്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര പുരസ്‌കാരമാണ് കോപ്ലെ മെഡല്‍. നോബേല്‍ സമ്മാന ജേതാവായ ഹിഗ്‌സ് മുന്നോട്ടു വെച്ച ബോസോണ്‍ സിദ്ധാന്തമാണ് കോപ്ലെ മെഡല്‍ നേടിയെടുത്തത്. ഹിഗ്‌സ് ബോസോണ്‍ കണമാണ് ദൈവകണം എന്നപേരില്‍ പ്രശസ്തമായത്.
നൊബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നതിന് 170 വര്‍ഷം മുമ്പ് 1731 ലാണ് കോപ്‌ളെ മെഡല്‍ ഏര്‍പ്പെടുത്തിയത്. ശാസ്ത്ര ഗവേഷണ രംഗത്തെ മികച്ച കണ്ടുപിടിത്തത്തിനാണ് കോപ്‌ളെ മെഡല്‍ നല്‍കുന്നത്. പ്രപഞ്ചത്തില്‍ പദാര്‍ഥങ്ങളുടെ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്നതാണ് ഹിഗ്‌സ് ബോസോണ്‍ സിദ്ധാന്തം. ഇതാണ് ഹിഗ്‌സിനെ ബ്രിട്ടീഷ് റോയല്‍ സൊസൈറ്റിയുടെ കോപ്‌ളെ മെഡലിന് അര്‍ഹനാക്കിയത്. 1964ല്‍ പീറ്റര്‍ ഹിഗ്‌സ് ഉള്‍പ്പെടെ ആറു ശാസ്ത്രജ്ഞരാണ് സിദ്ധാന്തം മുന്നോട്ടുവെച്ചത്.
2012ല്‍ യൂറോപ്യന്‍ കണികാ പരീക്ഷണശാലയായ സേണ്‍ ലാര്‍ജ് ഹൈട്രോണ്‍ കൊളൈഡറില്‍ നടത്തിയ കണികാ പരീക്ഷണത്തില്‍ ഹിഗ്‌സ് ബോസോണ്‍ കണത്തിന്റെ സാന്നിധ്യം തീര്‍ച്ചപ്പെടുത്തി. ഹിഗ്‌സ് ബോസോണ്‍ കണമാണ് ദൈവകണം എന്നപേരില്‍ പ്രശസ്തമായത്. ഹിഗ്‌സ് ബോസോണ്‍ കണത്തിന് വേണ്ടിയുള്ള അന്വേഷണം യുവ ശാസ്ത്രജ്ഞരെ പ്രചോദിപ്പിച്ച് പൊതുജനങ്ങളുടെ ഭാവനകള്‍ക്ക് അവസരം നല്‍കിയെന്ന് റോയല്‍ സൈാസൈറ്റി പ്രസിഡന്റ് സര്‍ പോള്‍ നഴ്‌സ് പറഞ്ഞു.
മെഡല്‍ നേട്ടം വലിയ അംഗീകാരമാണെന്ന് പീറ്റര്‍ ഹിഗസ് പ്രതികരിച്ചു. ചാള്‍സ് ഡാര്‍വിന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിങ് തുടങ്ങിയവര്‍ കോപ്‌ളെ പുരസ്‌കാരം നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല