പീറ്റര്‍ബോറോ: ഏപ്രില്‍ 14, 15 തീയ്യതികളില്‍ പീറ്റര്‍ബോറോ മാര്‍ ഗ്രിഗറിയോസ് യോക്കൊബായ സുറിയാനി പള്ളിയില്‍ വി. ഗീവറുഗീസ് സഹദായുടെ പെരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. കോട്ടയം പേരൂര്‍ മര്‍ത്താഷ്മുനി പള്ളി ഇടവക പള്ളി വികാരി ഫാത്ര മണി കല്ലപ്പുറത്ത് നടത്തിയ ധ്യാനത്തിലും വിശുദ്ധ കുര്‍ബ്ബാനയിലും തുടര്‍ന്നു നടന്ന റാസയിലും സഭാ ഭേദമന്യേ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ശ്രീ. വര്‍ഗീസ് കെകെയും ജോബി കുര്യാക്കോസും ആണ് പെരുന്നാള്‍ കഴിച്ചത്. തുടര്‍ന് നടത്തിയ നേര്ച്ച സദ്യയിലും എല്ലാവരും പങ്കെടുത്തു. പള്ളി ട്രസ്റ്റി സണ്ണി പോളും സെക്രട്ടറി ടാസ് കെ എബ്രഹാം തുടര്‍ന്നവര്‍ പെരുന്നാളിന്റെ എല്ലാ വിജയത്തിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചു. തിരുന്നാള്‍ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല