പോപ്പ് ബെനഡിക്‌ട് പതിനാറാമനെതിരേ ജര്‍മന്‍ കോടതിയില്‍ പരാതി. ജര്‍മന്‍ സന്ദര്‍ശനത്തിനിടെ കഴിഞ്ഞ സെപ്‌റ്റംബര്‍ 24ന് സീറ്റ് ബെല്‍റ്റ് ധരിക്കാതെ പാപ്പാ മൊബൈലില്‍ നടത്തിയ യാത്രയാണ് പരാതിക്ക് ഇടയാക്കിയത്.
ജര്‍മന്‍ നിയമമനുസരിച്ച് ശിക്ഷാര്‍ഹമാണ് ഈ നടപടി. ഡോര്‍ട്ട്‌മുണ്ട് കോടതിയില്‍ അഡ്വക്കേറ്റ് ജോഹാന്നസ് ക്രിസ്‌റ്റ്യാന്‍ സുണ്ടര്‍മാന്‍ എന്നയാളാണ് പേരു വെളിപ്പെടുത്താന്‍ തയാറല്ലാത്ത ഒരാള്‍ക്കുവേണ്ടി പോപ്പിനെതിരേ കോടതിയില്‍ പരാതി നല്‍കിയത്.
തെളിവായി അന്നേ ദിവസം പോപ്പ് സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്‌തിന്റെ ഫോട്ടോ കോടതിയില്‍ ഹാജരാക്കി. കൂടാതെ അന്ന് പോപ്പിനോടൊപ്പം യാത്ര ചെയ്‌ത ജര്‍മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ഫ്രൈബൂര്‍ഗ് ആര്‍ച്ച് ബിഷപ്പ് റോബര്‍ട്ട് സോളിട്‌സ്, ബാഡന്‍വട്ടന്‍ബെര്‍ഗ്, വിന്‍ഫ്രീഡ് ക്രെട്‌ഷ്മാന്‍ എന്നിവരെ സാക്ഷികളായും ചേര്‍ത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല