1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2012

ഒടുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 140 പെന്‍സ്‌ എന്ന കത്തുന്ന വിലയില്‍ ബ്രിട്ടീഷുകാര്‍ക്ക് പൊള്ളുകയാണ്. അതേസമയം ഈ ഇന്ധന വിലവര്‍ധന ഇവിടം കൊണ്ടൊന്നും നില്‍ക്കില്ല എന്ന സൂചന കിട്ടിക്കഴിഞ്ഞു. ഈ വേനലോടെ തന്നെ നിരക്ക് 150 പെന്‍സ്‌ വരെ ആകും എന്നാണു സര്‍ക്കാര്‍ അധികൃതര്‍ വിലയിരുത്തുന്നത്. മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന ബ്രിട്ടനിലെ 34 മില്ല്യന്‍ ഉപഭോക്താക്കളെയാണ് ഇത് സാരമായി പ്രത്യക്ഷത്തില്‍ ബാധിക്കുവാന്‍ പോകുന്നത്.

ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചത് ഈ വിലവര്‍ദ്ധനവിനു മുഖ്യമായ കാരണമാണ്. ഇപ്പോഴത്തെ പെട്രോള്‍ വില ലിറ്ററിന് 140.20 പെന്‍സ്‌ ആണ്. എന്നാല്‍ ഡീസല്‍ വില ഇതും കടന്നു പോയിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 146.72 പെന്‍സ്‌ എന്നത് പുതിയ റെക്കോര്‍ഡ്‌ വിലയാണ്. കഴിഞ്ഞ മൂന്നു ആഴ്ചക്കുള്ളില്‍ ഏകദേശം 2.75 പെന്‍സ്‌ വച്ച് പെട്രോളിന് വില വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷാരംഭത്തില്‍ 132.25 പെന്‍സ്‌ ആണ് ലിറ്ററിന് ഉണ്ടായിരുന്നത്.

അതായത് ഈ വര്‍ദ്ധനവ്‌ ജനങ്ങളില്‍ നിന്ന് ഒരാള്‍ക്ക്‌ 8.44 പൌണ്ട് വച്ച് മാസം നഷ്ടം ഉണ്ടാക്കും. ഈ ബഡ്ജറ്റ്‌ അനുസരിച്ചു ഉള്‍പ്പെടുത്തുന്ന നികുതി 3.62പെന്‍സ്‌ വരെ വില വര്‍ദ്ധിപ്പിക്കും. കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതിനു 77 പൌണ്ട് വരും.ഇന്ധന നികുതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ദ്ധനവും പലപ്പോഴായി ജനങ്ങളില്‍ ആഘാതം ഏല്‍പ്പിച്ചിരുന്നു. ആഗസ്തില്‍ ഉണ്ടാകുന്ന നികുതി വര്‍ദ്ധനവ്‌ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണ് കൊണ്ട് പോകുക. 1.40 പൌണ്ട് എന്നത് തന്നെ ജനങ്ങള്‍ക്ക്‌ സഹിക്കാവുന്നതിലും അധികമായ വിലയാണ് എന്നിരിക്കെ 1.50 പൌണ്ട് എങ്ങിനെയാണ് ഇവര്‍ താങ്ങുക എന്നത് സര്‍ക്കാരിന് ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്.

എന്നാല്‍ ഇപ്പോള്‍ നടത്തുന്ന വില വര്‍ദ്ധനയ്ക്ക് അപ്പുറം ഇനിയടുത്തൊന്നും ഒന്നും ഉണ്ടാകില്ല എന്ന്‍ അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ജനുവരിയില്‍ നിന്നും പന്ത്രണ്ടു ഡോളര്‍ വില ഉയര്‍ന്നു എണ്ണ ബാരലിന് 105 ഡോളര്‍ ആണ് ഇപ്പോള്‍ വില. കഴിഞ്ഞ ഒക്ടോബറില്‍ ഇത് 75 ഡോളര്‍ ആയിരുന്നു. മറ്റു ടാക്സുകള്‍ വെട്ടി ചുരുക്കുവാന്‍ പ്രധാന മന്ത്രി കാട്ടിയ തിട്ക്കം എന്ത് കൊണ്ട് ഇന്ധന നികുതിയില്‍ വന്നില്ല എന്നാ ആശങ്കയിലാണ് ജനങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.