സ്വന്തം ലേഖകന്‍: ബിഹാറിലെ പൊട്ടക്കിണറ്റില്‍ പെട്രോള്‍ നിറഞ്ഞു, നാട്ടുകാര്‍ തമ്മില്‍ പിടിവലി. ഗയ ജില്ലയിലെ രാംപൂര്‍ താന പ്രദേശത്താണ് വേനല്‍കാലത്ത് ജനങ്ങള്‍ ഉപേക്ഷിച്ച രണ്ട് കിണറുകളില്‍ നിറയെ ഇന്ധനം കണ്ടെത്തിയത്. കിണര്‍ വീണ്ടും നിറഞ്ഞതോടെ വെള്ളമാണെന്ന് കരുതി ശേഖരിക്കാന്‍ എത്തിയവരാണ് വെള്ളമല്ലെന്ന വിവരം അറിയിച്ചത്.
ഇത് കാണാനും ശേഖരിക്കുവാനുമായി അനിയന്ത്രിതമായി ഗ്രാമത്തിലേയ്ക്ക് ജനം എത്തി. കിണറിന്റെ തങ്ങളുടേതാണെന്ന് ഉന്നയിച്ച് പ്രദേശ വാസികള്‍ തമ്മില്‍ സംഘര്‍ഷം നടന്നതിനെത്തുടര്‍ന്ന് ജില്ലാ ഭരണാധികാരികളെത്തി കിണറിന്റെ നിയന്ത്രണം ഏറ്റെടുത്തു. കോരിയെടുത്ത വെള്ളത്തിന് പെട്രോളിന്റെയും ഡീസലിന്റെയും സമ്മിശ്ര ഗന്ധമാണ്.
ലായനി കത്തിച്ചു നോക്കി ഇന്ധനമാണെന്ന് സ്ഥിതീകരിക്കുകയും ചെയ്യ്തു. ജനം മുഴുവന്‍ ഇന്ധനം ശേഖരിച്ച് വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. എല്ലാ വീടുകളിലും വന്‍ ഇന്ധന ശേഖരം ഉള്ളത് ദുരന്തമുണ്ടാക്കുമോയെന്ന ഭയത്തിലാണ് അധികാരികള്‍. കിണര്‍ പോലീസ് സംരക്ഷണയിലാക്കുകയും ജനങ്ങള്‍ക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
വിവരമറിഞ്ഞ് ഇന്ത്യന്‍ ഓയില്‍ അധികൃതരും ഗ്രാമത്തിലെത്തിയിട്ടുണ്ട്. ഇതിനു പിന്നിലെ ശാസ്ത്രീയ പ്രതിഭാസം എന്താണെന്നു മനസ്സിലാക്കാനുള്ള പഠനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല