1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2011

ഇനിയിപ്പോള്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ കുറച്ചു ബുദ്ധിമുട്ടും ബ്രിട്ടനില്‍ ഉള്ളവര്‍, ആഴ്ചയില്‍ പത്തെണ്ണം വീതമാണ് പെട്രോള്‍ സ്റ്റേഷനുകള്‍ ഇവിടെ അടച്ചു പൂട്ടി കൊണ്ടിരിക്കുന്നത്, കൂടുതലായും ഉള്‍നാടുകളിലാണ് അടച്ചു പൂട്ടല്‍ നടക്കുന്നത് എന്നതിനാല്‍ അവിടെയുള്ള ഡ്രൈവര്‍മാര്‍ക്ക് ഇന്ധ്നത്തിനായ് മൈലുകളോളം വാഹനം ഓടിച്ചു വരേണ്ട അവസ്ഥയാണ്. ഉദാഹരണത്തിന് ബ്ലെനൌ ഫെസ്ട്ടിനോഗ്, നോര്‍ത്ത് വേല്‍സ് എന്നിവിടങ്ങളില്‍ ഉള്ളവര്‍ 16 മൈലോളം വാഹനം ഓടിക്കണം ഇന്ധനം നിറയ്ക്കാന്‍ .

ചെറുകിട വിതരനക്കാരാണ് പ്രധാനമായും തങ്ങളുടെ പെട്രോള്‍ സ്റ്റേഷനുകള്‍ അടച്ചു പൂട്ടുന്നത്, അവര്‍ പറയുന്നത് ടെസ്കോ,ആസ്ട,സെയ്ന്ബുരി തുടങ്ങിയ വന്‍കിട വിതരണക്കാരെ പോലെ നഷ്ടം സഹിച്ചു ബിസിനസ്സ് ചെയ്യാന്‍ തങ്ങള്‍ക്കാവില്ല എന്നാണ്.

പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത് സമീപകാലത്തായ് 5250 പെട്രോള്‍ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയെന്നാണ്, ഇതുമൂലം ആയിരക്കണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത് എന്നത് വളരെ ഗൌരവകരമായ് കാണേണ്ടതാണ്. പത്ത് വര്ഷം മുന്‍പ് 13 ,500 സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്നത് ഉള്‍നാടന്‍ പെട്രോള്‍ സ്റ്റേഷനുകള്‍ക്കാണ് വേല്‍സിലെയും സ്കോട്ട്ലാണ്ടിലെയും പല പ്രദേശങ്ങള്‍ ഇതില്‍ പെടും. വിദഗ്തര്‍ പറയുന്നത് ഉള്‍നാടുകളില്‍ മാത്രമല്ല നഗരങ്ങളിലും ഈ പ്രശ്നം രൂക്ഷമാണ് എന്നാണ്.

ആഗോള വിപണിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റവും, വേണ്ടത്ര സബ്സിഡി ഇല്ലാത്തതും കൂടാതെ ബാഷ്പീകരണം മൂലം ഉണ്ടാകുന്ന നഷ്ടവും മൂലം ചെറുകിട വിതരക്കാര്‍ക്ക് തീരെ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതേ പ്രശ്നങ്ങള്‍ വന്‍കിട വിതരണക്കാരും അഭിമുഖീകരിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.