1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2012

ലണ്ടന്‍ : പെട്രോള്‍ പമ്പുകളിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം ഇന്ധനം നിറക്കാനെത്തിയ പല ഡ്രൈവര്‍മാര്‍ക്കും കോളടിച്ചു. പമ്പിലെ തകരാര്‍ മൂലം ആവശ്യപ്പെട്ടതിലധികം ഇന്ധനം പലര്‍ക്കും ലഭിച്ചതായാണ് വിവരം. ചില ഭാഗ്യവാന്‍മാരായ വാഹന ഉടമകള്‍ക്ക് ആവശ്യപ്പെട്ടതിന്റെ 4.4 ശതമാനം ഇന്ധനം അധികമായി ലഭിച്ചിട്ടുണ്ടെന്നാണ് എഎയുടെ കണക്കുകള്‍. ഇന്ധനത്തിന്റെ വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഇവക്ക് ഒരു ലിറ്ററിന് ആറ് പെന്നി എന്ന കണക്കിലാണത്രേ ഇന്ധനം ലഭിച്ചിരിക്കുന്നത്.

നല്‍കിയ പണത്തിന് തുല്യമായ ഇന്ധനം ലഭിക്കുന്നില്ലെന്ന് ചിലര്‍ സംശയം പറഞ്ഞതചിനെ തുടര്‍ന്നാണ് എഎ പമ്പുകളില്‍ പരിശോധന നടത്തിയത്. എന്നാല്‍ തകരാറിലായ പമ്പുകളില്‍ നിന്ന കൂടുതല്‍ ഇന്ധനം വാഹന ഉടമകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും തകരാറില്ലാത്തിടങ്ങളില്‍ ശരിയായ അളവിലുളള ഇന്ധനമാണ് ലഭിക്കുന്നതെന്നുമാണ് എഎ കണ്ടെത്തിയത്. കുബ്രിയായിലെ 38 പെട്രോള്‍ സ്‌റ്റേഷനുകളില്‍ നാലെണ്ണത്തില്‍ ഇത്തരത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയിട്ടുണ്ട്. ഡെര്‍ബിയിലെ 216 സ്‌റ്റേഷനുകളില്‍ 11 എണ്ണത്തിലും സൗത്ത് വെയ്ല്‍സിലെ 353 സ്‌റ്റേഷനുകളില്‍ രണ്ടെണ്ണവും തകരാറിലായിട്ടുണ്ട്. സൗത്ത് വെയ്ല്‍സില്‍ തകരാറിലായ രണ്ട് പമ്പുകളിലൊരണ്ണമാണ് ആവശ്യപ്പെട്ടതിലും അധികം ഇന്ധനം വാഹനമുടമകള്‍ക്ക് നല്‍കിയത്.

യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശമനുസരിച്ച് 2016 ഒക്ടോബറോടെ പമ്പുകളിലെല്ലാം പുതുക്കിയ മെഷറിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇത് അനുസരിച്ച് ചില പമ്പുകള്‍ തങ്ങളുടെ മെഷറിംഗ് ഉപകരണങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ്ശ്രമിച്ചതാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്്. നിലവില്‍ പഴയ പമ്പുകളും പുതിയ പമ്പുകളും എന്നൊരു വ്യത്യാസം യുകെയിലുണ്ടെന്ന്് എഎയുടെ പ്രസിഡന്റ് എഡ്മണ്ട് കിംഗ് വ്യക്തമാക്കി. ഒരു ലിറ്റര്‍ പെട്രോളിന്റെ ഈയാഴ്ചത്തെ വില 134.17 പെന്നിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.