1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2024

സ്വന്തം ലേഖകൻ: തിരുവനന്തപുരം പേട്ടയില്‍ നിന്നു ബിഹാർ സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസായ മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം – കൊല്ലം അതിർത്തി സ്വദേശിയായ പ്രതിയെ ഡിസിപി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്.

കരഞ്ഞപ്പോള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയും തുടര്‍ന്ന് ബോധം നഷ്ടമായതോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് വിവരം. ആറ് മണിക്ക് സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളെ കാണും. അതിന് ശേഷം മാത്രമേ പ്രതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തു വിടുകയുള്ളൂ.

ഫെബ്രുവരി 19നാണ് കുട്ടിയെ പേട്ടയില്‍ നിന്നും കാണാതായത്. ബിഹാര്‍ സ്വദേശികളായ അമര്‍ദിപ്- റബീന ദേവി ദമ്പതികളുടെ രണ്ടുവയസുകാരിയായ മകള്‍ മേരിയെയായിരുന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് കാണാതായത്. പേട്ട ഓള്‍ സെയ്ന്റ്‌സ് കോളേജിന് സമീപത്തു മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്.

തുടര്‍ന്നുള്ള തിരച്ചിലിനൊടുവില്‍ 19 മണിക്കൂറിന് ശേഷമായിരുന്നു കുട്ടിയെ കണ്ടെത്തിയത്. രാത്രി ഏഴരയോടെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഓടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ രാത്രിയോടെ കുട്ടിയെ ഈ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞതാകാനാണ് സാധ്യതയെന്നാണ് പോലീസ് അന്ന് പറഞ്ഞത്.

മണ്ണന്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ജനോഷാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്ന ടെന്റിന് അര കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നാണ് കുട്ടിയെ കണ്ടെത്തിയ സ്ഥലം. കാടുപിടിച്ച ഓടയ്ക്കുള്ളില്‍ അബോധാവസ്ഥയില്‍ മലര്‍ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു കുഞ്ഞ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.