1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2017

സ്വന്തം ലേഖകന്‍: ട്രംപാണോ പുടിനാണോ കൂടുതല്‍ വിശ്വസ്തന്‍?, പുടിനാണെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍. അമേരിക്കയിലെ പ്യൂ സര്‍വേ ഓഫ് സിറ്റിസണ്‍സ് നടത്തിയ സര്‍വേയിലാണ് ട്രംപിനേക്കാല്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ആള്‍ പുടിനാണെന്ന് പങ്കെടുത്തവര്‍ വ്യക്തമാക്കിയത്. ചിലപ്പോഴെങ്കിലും ഏകാധിപതിയേപ്പോലെയാണ് പുടിന്‍ പെരുമാറുന്നതെങ്കിലും സര്‍വേയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും അദ്ദേഹമാണ് വിശ്വസ്തന്‍ എന്നാണ് രേഖപ്പെടുത്തിയത്.

37 രാജ്യങ്ങളിലായാണ് പ്യൂ സര്‍വേ ഓഫ് സിറ്റിസണ്‍സ് പഠനം നടത്തിയത്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 27 ശതമാനം പേര്‍ പുടിനെ അനുകൂലിച്ചപ്പോള്‍ ട്രംപിനെ അനുകൂലിച്ചവര്‍ 22 ശതമാനം മാത്രം. എന്നാല്‍ ജര്‍മ്മന്‍ ചാസലര്‍ ആംഗല മെര്‍ക്കലാണ് ഏറ്റവും വിശ്വസ്തയായ ഭരണാധികാരിയെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. 42 ശതമാനം പേരാണ് അവരെ അനുകൂലിച്ചത്.

ട്രംപോ ഒബാമയോ കൂടുതല്‍ കേമന്‍ എന്ന ചോദ്യത്തിന് 64 ശതമാനം പേര്‍ ഒബാമയെ പിന്തുണച്ചപ്പോള്‍ 20 ശതമാനം പേര്‍ മാത്രമാണ് ട്രംപിനൊപ്പം നിന്നത്. മാത്രമല്ല ട്രംപ് ധിക്കാരിയും അപകടകാരിയുമാണെന്നും അദ്ദേഹത്തിന് അസഹിഷ്ണുതയാണെന്നും ഏറെപ്പേര്‍ അഭിപ്രായപ്പെട്ടന്നും പ്യൂ സര്‍വേ ഫലം വ്യക്തമാക്കി.2017 ഫെബ്രുവരി 16 മുതല്‍ മേയ് എട്ടുവരെ നടത്തിയ സര്‍വേയുടെ ഫലമാണ് പ്യൂ സര്‍വേ ഓഫ് സിറ്റിസണ്‍സ് പുറത്തുവിട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.