ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ്-സ്‌റ്റെപ്പ്‌നെക്ക് സഖ്യത്തിന് കിരീടം. ലോക ഒന്നാം സീഡ് അമേരിക്കയുടെ ബോബ് ബ്രയാന്‍-മൈക്ക് ബ്രയാന്‍ കൂട്ടുകെട്ടിനെയാണ് ഇന്തോ – ചെക് സഖ്യം തകര്‍ത്തത്. സ്കോര്‍ 7-6, 6-2. സെമി ഫൈനലില്‍ രണ്ടാം സീഡുകാരായ ബലാറസിന്റെ മാക്സ് മിര്‍നയ്- കാനഡയുടെ ഡാനിയല്‍ നെസ്റര്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് പെയ്സ് – സ്റെഫാനെക് സഖ്യം ഫൈനലിലേക്കു മുന്നേറിയത്.
ഈ മികവ് ഫൈനലിലും ആവര്‍ത്തിച്ചാണ് സഖ്യം കിരീടനേട്ടം സ്വന്തമാക്കിയത്. ഡബിള്‍സില്‍ 12 ഗ്രാന്റ്സ്ളാം വിജയങ്ങളെന്ന ചരിത്രനേട്ടം സ്വന്തമാക്കാനുള്ള ബ്രയാന്‍ സഹോദരങ്ങളുടെ സ്വപ്നമാണ് പെയ്സും സ്റെഫാനെകും ചേര്‍ന്ന് തകര്‍ത്തത്. 11 ഗ്രാന്റ്സ്ളാം കിരീടങ്ങള്‍ നേടിയിട്ടുള്ള അമേരിക്കന്‍ സഹോദരങ്ങള്‍ ഓസ്ട്രേലിയയുടെ മാര്‍ക്ക് വുഡ്ഫോര്‍ഡ്- ടോഡ് വുഡ്ബ്രിഡ്ജ് ഡബിള്‍സ് സഹോദര സഖ്യത്തിന്റെ നേട്ടത്തിനൊപ്പമാണ് ഇപ്പോള്‍.
ടെന്നീസ് ഡബിള്‍സിലെ ലോകത്തെ പ്രമുഖ താരങ്ങളാണെങ്കിലും ആറു വര്‍ഷം മുന്‍പാണ് ലിയാന്‍ഡര്‍ പെയ്സും റോഡെക് സ്റെഫാനെകും ഡബിള്‍സില്‍ അവസാനമായി ഒന്നിച്ച് മത്സരിച്ചത്. ഇരുവരും തമ്മിലുള്ള നാലാമത്തെ കൂട്ടുകെട്ടാണ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ കിരീടനേട്ടത്തിലെത്തിച്ചത്.
അതേസമയം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ വനിതാ വിഭാഗത്തില്‍ ബെലാറസിന്റെ വിക്ടോറിയ അസരങ്ക ജേതാവായി. ഫൈനലില്‍ റഷ്യയുടെ മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അസരങ്ക കിരീടം ചൂടിയത്. സ്കോര്‍: 6-3, 6-0. കിരീട നേട്ടത്തോടെ ലോക റാങ്കിംഗില്‍ അസരങ്ക ഒന്നാം സ്ഥാനത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല