ലിയാണ്ടര്‍ പേസും യാങ്കൊ തിപ്‌സരേവിച്ചും ചെന്നൈ ഓപ്പണ്‍ ടെന്നിസിന്റെ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി. ഇസ്രയേലിന്റെ ജൊനാഥന്‍ എര്‍ലിച്ച്- ആന്‍ഡി റാം സഖ്യത്തെയാണ് ഇവര്‍ ഫൈനലില്‍ തോല്‍പിച്ചത്.
സ്‌കോര്‍: 6-4, 6-4. സെര്‍ബിയക്കാരനായ തിപ്‌സരേവിച്ചിന്റെ ആദ്യ ഡബിള്‍സ് കിരീടമാണിത്. പേസ് ഇത് ആറാം തവണയാണ് ചെന്നൈ ഓപ്പണില്‍ കിരീടമണിയുന്നത്. മഹേഷ് ഭൂപതിക്കൊപ്പമാണ് ഇതിന് മുന്‍പ് പേസ് കിരീടം സ്വന്തമാക്കിയത്.
തിപ്‌സരേവിച്ചിനെ കരുത്തുറ്റ പോരാട്ടത്തില്‍ കീഴടക്കി നാലാം സീഡ് കനഡയുടെ മിലോസ് റാവോണിച്ച് ചെന്നൈ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി. സ്‌കോര്‍: 6-7, 7-6, 7-6. മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ 21കാരനായ റാവോണിച്ച് 35 എയ്‌സുകള്‍ തൊടുത്തു. ആദ്യ സെറ്റ് സ്വന്തമാക്കിയശേഷമാണ് തിപ്‌സരേവിച്ച് തോല്‍വി വഴങ്ങിയത്. മൂന്നു സെറ്റുകളും ടൈബ്രെയ്ക്കറിലാണ് തീരുമാനമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല