ജിജി സ്റ്റീഫന്‍: പത്തു വറഷത്തെ കഠിന പരിശ്രമത്തിനുശേഷം വളരെ ചെറുപ്രായത്തില്‍ ‘ഓറിയന്റല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് ലണ്ടനി’ല്‍നിന്നും ഭരതനാട്യത്തില്‍ പോസ്റ്റ് ഗ്രോജുവേഷന്‍ നേടിയ സെലിനി റോയി വളരെ അത്യപൂര്‍വമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ലണ്ടനിലെ ബെക്ക് തീയറ്ററില്‍ നടന്ന ഗ്രാജുവേഷന്‍ സെറിമണിയില്‍ ഹാരോ മേയറില്‍നിന്നും സര്‍ട്ടിഫിക്കറ്റും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി. ഓറിയന്റല്‍ ബോര്‍ഡിന്റെ ഏറ്റവും പ്രായംകുറഞ്ഞ പോസ്റ്റ് ഗ്രോജുവേറ്റ് ഹോള്‍ഡര്‍ എന്ന അംഗീകാരവും ഈ 14 വയസുകാരിയുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ഡിപ്ലോമ നേടിയപ്പോഴും സെലിനിതന്നെയായിരുന്നു ഓറിയന്റല്‍ ബോറഡിന്റെ ഏറ്റവും പ്രായംകുറഞ്ഞ കുട്ടി.
നാട്യാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സിംഗ് കേംബ്രിഡ്ജിന്റെ ഡയറക്ടറായ ദിവ്യ രാംകുമാറിന്റെ കഠിന പരിശീലനത്തിലൂടെയാണ് സെലിനിക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. യുകെയില്‍ നടക്കുന്ന മിക്ക കലാമേളകളിലെയും സ്ഥിരസാന്നിധ്യമാണ് സെലിനി. കൈനിറയെ സമ്മാനങ്ങള്‍ കരസ്ഥമാക്കിയ സെലിനി യുകെകെസിഎയുടെ ആദ്യ കലാമേളയിലെ കലാതിലകമായിരുന്നു.
കേംബ്രിഡ്ജില്‍ ജിസിഎസ്ഇക്കു പഠിക്കുന്ന സെലിനി ഉഴവൂര്‍ സ്വദേശി റോയി തോമസിന്റെയും ബിന്ദു റോയിയുടെയും മകളാണ്. തന്നെ പഠിപ്പിച്ച എല്ലാ ഗുരുക്കന്മാര്‍ക്കും പോസ്റ്റ് ഗ്രാജുവേഷനുവേണ്ടി പരിശീലിപ്പിച്ച ദിവ്യാ രാംകുമാറിനും പ്രോത്സാഹിപ്പിച്ച എല്ലാ സംഘടനകള്‍ക്കും പ്രത്യേക നന്ദി സെലിനി അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല