ഏതു മേഖലയിലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന ഇന്ത്യന്‍ ശൈലി ബ്രിട്ടനിലും തുടര്‍ന്ന് നമുക്കൊക്കെ നാണക്കേടുണ്ടാക്കുകയാണ് ഇന്ത്യന്‍ വംശജരായ ജി പി മാര്‍ . ഫാന്റം രോഗികളുടെ എണ്ണത്തില്‍ തട്ടിപ്പ് നടത്തി ഡോക്ടര്‍മാര്‍ സര്‍ക്കാറില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതായി പരാതിയുയര്‍ന്നിരിക്കുകയാണിപ്പോള്‍, മരിച്ചു പോയതും രാജ്യം വിട്ടവരുമായ രോഗികള്‍ക്കും ഇപ്പോഴും ചികിത്സ നടത്തുന്നു എന്ന രീതിയിലാണ് ജി പിമാര്‍ ഫീസ് വാങ്ങുന്നത്. കുടുംബ ഡോക്ടര്‍മാരായി ഇരുന്നവരാണ് രോഗികളുടെ എണ്ണം മാറ്റാതെ സൂക്ഷിച്ച് പണം തട്ടുന്നത്. ഒരു രോഗിക്ക് 100 പൗണ്ട് വീതമാണ് എല്ലാവര്‍ഷവും ഇത്തരത്തില്‍ നേടിയെടുക്കുന്നത്.
35 ലക്ഷത്തിലേറെ ഫാന്റം രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ഡോക്ടര്‍മാരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് കെട്ടിച്ചമച്ച കണക്കാണെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരം. അധിക തുക നല്‍കി രാജ്യത്തെ നികുതി ദായകര്‍ക്ക് നഷ്ടം വരുത്തുന്ന ഈ തട്ടിപ്പിനെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി പുതുതായി വീണ്ടും കണക്കെടുപ്പു നടത്തും. ഇത്തരത്തില്‍ മരിച്ച രോഗികളെ കണക്കില്‍പ്പെടുത്തി ഫീസ് തട്ടിയിരുന്ന നാല് ഡോക്ടര്‍മാരെ ഈയടുത്തിടെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഏകദേശം 3500ല്‍ അധികം രോഗികളെയാണ് ഇവര്‍ ഇത്തരത്തില്‍ അധികമായി കണക്കില്‍പ്പെടുത്തിയിരുന്നത്. ഇത് കൂടാതെ ബുദ്ധിഭ്രമം പിടിപെട്ട രോഗികളെയും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയും തട്ടിപ്പ് നടക്കുന്നുണ്ട്. ഈ തട്ടിപ്പ് രോഗികളുടെ ആരോഗ്യ ഇന്‍ഷുറന്‍സിനെയും ബാധിക്കുമെന്ന് വിദഗ്ധന്‍മാര്‍ വിലയിരുത്തുന്നു. രജിസ്റ്റര്‍ ചെയ്ത രോഗികളുടെ ശസ്ത്രക്രിയകള്‍ക്കായാണ് സര്‍ക്കാര്‍ പ്രതിവര്‍ഷം നൂറ് പൗണ്ട് വീതം നല്‍കുന്നത്.
തെക്കന്‍ ലണ്ടനിലെ സ്‌ട്രെതാമിലാണ് പിടിക്കപ്പെട്ട ഇത്തരത്തിലെ അവസാന തട്ടിപ്പ് നടന്നത്്. ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതികള്‍ ഇവിടെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ആശുപത്രി ഉടമകളായ അരുണ്‍ സിംഗ് (70), ജയന്തി (67) ഇവരുടെ ആശുപത്രിയില്‍ ഡോക്ടര്‍മാരായ വിനോദ്രെ പട്ടേല്‍, നസ്രത്ത് മെഴര്‍ എന്നിവരാണ് അറസ്റ്റിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല