സ്വന്തം ലേഖകന്‍: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള ഫറവോയുടെ പ്രതിമകള്‍ കണ്ടെത്തി. തലസ്ഥാനമായ കൈറോക്കടുത്ത് മട്ടാരിയ ജില്ലയിലെ ചളിക്കുഴിയില്‍നിന്നാണ് പുരാവസ്തു ഗവേഷകര്‍ രണ്ട് ഫറോവ പ്രതിമകള്‍ കണ്ടെടുത്തത്. 3000 ത്തിലധികം വര്‍ഷം പഴക്കമുള്ള ഹെലിയോപൊലിസിന്റെ തലസ്ഥാനമായിരുന്നു ഈ പ്രദേശമെന്ന് കരുതപ്പെടുന്നു. ഈജിപ്തിലെ പുരാതന നഗരങ്ങളിലൊന്നാണ് ഹെലിയോപൊലിസ്. 1314 ബി.സി മുതല്‍ 1200 ബി.സി വരെ ഭരിച്ചിരുന്ന 19 മത് രാജവംശത്തിലെ ഫറോവകളുടേതാണ് പ്രതിമയെന്നാണ് കരുതുന്നത്.
വളരെ കട്ടിയുള്ള ഖ്വാര്‍ട്‌സൈറ്റ് പാറ കൊണ്ട് നിര്‍മിച്ച ഒരു പ്രതിമക്ക് എട്ടുമീറ്റര്‍ നീളമുണ്ട്. പ്രതിമയിലെ കൊത്തുപണികളില്‍നിന്ന് ആരുടെ പ്രതിമയാണിതെന്ന് വ്യക്തമല്ല. എന്നാല്‍, റാംസസ് രണ്ടാമന്‍ രാജാവിന്റെ ക്ഷേത്രകവാടത്തിനടുത്തുനിന്ന് പ്രതിമ കണ്ടെടുത്ത സാഹചര്യത്തില്‍ പ്രതിമ റാംസസ്രാജാവിന്റേതാകാനാണ് സാധ്യതയെന്ന് ഗവേഷകര്‍ പറഞ്ഞു. കണ്ടെടുത്ത മറ്റൊരു ചുണ്ണാമ്പു പ്രതിമ ബി.സി 12 ആം നൂറ്റാണ്ടിലെ ഭരണാധികാരിയായ സെതി രണ്ടാമന്‍ രാജാവിന്റേതാണ്.
ജര്‍മന്‍ഈജിപ്ഷ്യന്‍ സംയുക്ത പുരാവസ്തുഗവേഷണ ദൗത്യത്തിലാണ് പ്രതിമകള്‍ കണ്ടത്തെിയത്. പ്രതിമകള്‍ കണ്ടത്തെിയത് ഹെലിയോപൊലിസ് നഗരത്തിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഈജിപ്ത് സംഘത്തിന്റെ തലവന്‍ അയ്മന്‍ ആഷ്മാവി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം പ്രതിമ പുറത്തെടുക്കുന്നത് കാണാന്‍ പുരാവസ്തു ഗവേഷകരും മാധ്യമപ്രവര്‍ത്തകരുമടങ്ങിയ വന്‍ ജനക്കൂട്ടമാണ് എത്തിയത്. കെയ്‌റോയിലെ ഒരു ചതുപ്പ് ഉള്‍ക്കൊള്ളുന്ന ചേരിപ്രദേശത്തുനിന്നാണ് പ്രതിമ കണ്ടെടുത്തത്. പല ഭാഗങ്ങളായി വേര്‍പെട്ട നിലയിലാണ് പ്രതിമ. തലയുടെ ഭാഗങ്ങളും ശരീരവും ചേര്‍ത്തുവച്ചാലേ വ്യക്തമായ ചിത്രം ലഭിക്കൂ എന്ന് വിഗഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല