സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സ് പതിയെ ലോക സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനകളാണ് അടുത്തിടെയായി ആ രാജ്യത്തു നിന്നുള്ള വാര്‍ത്തകള്‍. ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് ഓരോ വര്‍ഷവും സെക്‌സ് ടൂറിസ്റ്റായി ഫിലിപ്പീന്‍സില്‍ വന്നു മടങ്ങുന്നത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഫിലിപ്പീന്‍സ് സന്ദര്‍ശിക്കുക്കുന്ന 40 ശതമാനം സഞ്ചാരികളും സെക്‌സ് ടൂറിസ്റ്റുകളാണ്. പ്രതിവര്‍ഷം 400 മില്യണ്‍ യുഎസ് ഡോളര്‍ ലൈംഗിക വ്യാപാര മേഖലയില്‍ ക്രയവിക്രയം ചെയ്യപ്പെടുന്നുണ്ടെന്നാണ് എകദേശ കണക്ക്.
എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന ഫിലിപ്പീന്‍സുകാര്‍ക്ക് ഡോളര്‍ മാത്രമല്ല സെക്‌സ് ടൂറിസ്റ്റുകള്‍ ബാക്കിയാക്കി മടങ്ങി പോകുന്നത്. സെക്‌സ് ടൂറിസ്റ്റുകള്‍ക്ക് ഫിലിപ്പീന്‍സ് സ്ത്രീകളിലുണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സെക്‌സ് ടൂറിസ്റ്റുകള്‍ മടങ്ങുന്നതോടെ ജീവിതത്തില്‍ പിന്നീട് ഒരിക്കല്‍ പോലും സ്വന്തം അച്ഛ്‌നെ കാണാതെ വളരേണ്ടി വരുന്നു ഈ കുഞ്ഞുങ്ങള്‍ക്ക്. മിക്കവാറും കുഞ്ഞുങ്ങളും വളരുക ദാരിദ്രവും പോഷകാഹാര കുറവും ആയിരിക്കും. അസ്വസ്ഥമായ ഇവരുടെ ബാല്യവും കൗമാരവും ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ വേറെയും.
അപൂര്‍വം അവസരങ്ങള്‍ സെക്‌സ് ടൂറിസ്റ്റുകള്‍ തങ്ങളുടെ കുഞ്ഞിന്റെ അമ്മയെ വിവാഹം ചെയ്യാറുണ്ട്. എന്നാല്‍ ഭൂരിപക്ഷം കുഞ്ഞുങ്ങളും സാമൂഹികാ സുരക്ഷാ സംവിധാനങ്ങള്‍ ദുര്‍ബലമായ ഫിലിപ്പീന്‍സില്‍ ദുരിതത്തിലേക്ക് വലിച്ചെറിയപ്പെടുന്നു.
ഫിലിപ്പീസിലെ ബാലിബാഗോയിലുള്ള ഫീല്‍ഡ് അവന്യൂ എന്ന തെരുവ് അറിയപ്പെടുന്നത് സെക്‌സ് സൂപ്പര്‍ മാര്‍ക്കറ്റ് എന്നാണ്. ലോകത്തിന്റെ നാനഭാഗത്തു നിന്നും ഈ തെരുവിലേക്ക് ഉപഭോക്താക്കള്‍ പറന്നെത്തുന്നു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീന്‍സില്‍ ലൈംഗിക തൊഴില്‍ നിയമ വിരുദ്ധം ആണെന്നതാണ് കൗതുകകരമായ കാര്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല