സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സിലെ ദാവോ നഗരത്തില്‍ സ്‌ഫോടനം, മരിച്ചവരുടെ എണ്ണം 12 ആയി. സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം 60 കവിഞ്ഞതായി ഫിലിപ്പീന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ദാവോയിലെ മുന്തിയ ഹോട്ടലുകളില്‍ ഒന്നിലാണ് സ്‌ഫോടനമുണ്ടായത്.
വിനോസഞ്ചാരികളും വ്യവസായികളും അടക്കം നിരവധി ആളുകള്‍ ഇവിടെ മുറിയെടുത്തിരുന്നു. എന്നാല്‍ സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ഫിലിപ്പൈന്‍ പ്രസിഡന്റ് ദുടേര്‍ട്ടെയുടെ ജന്മസ്ഥലമാണ് ദാവോ. സ്‌ഫോടനസ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
20 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന ദക്ഷിണ ഫിലിപ്പീന്‍സിലെ വലിയ നഗരമാണ് ദാവോ.ഇസ്ലാമിക തിവ്രവാദികളും കമ്മ്യൂണിസ്റ്റ് വിമതരും ദാവോ നഗരത്തില്‍ അക്രമങ്ങള്‍ നടത്താറുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ ആക്രമണത്തില്‍ 12 ഫിലിപീന്‍സ് പട്ടാള ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല