സ്വന്തം ലേഖകന്‍: ബൈബിളിലെ പഴയ നിയമ കാലത്തെ ഫിലിസ്ത്യരുടെ സെമിത്തേരി ഇസ്രായേല്‍ ഗവേഷകര്‍ കണ്ടെത്തി. 2013 ല്‍ നടത്തിയ കണ്ടെത്തലിന്റെ വിവരങ്ങള്‍ ഞായറാഴ്ചയാണ് പുറത്തുവിട്ടത്. 30 വര്‍ഷം നീണ്ട ഖനന പര്യവേക്ഷണത്തിന്റെ ഫലമാണ് ഈ കണ്ടെത്തലെന്ന് പര്യവേക്ഷകര്‍ പറയുന്നു.
നിരവധി കല്ലറകളിലായി 145 അസ്ഥികൂടങ്ങളാണ് കണ്ടത്തെിയതെന്ന് പര്യവേക്ഷണ സംഘം പറഞ്ഞു. ചില കല്ലറകള്‍ക്കുള്ളില്‍ സുഗന്ധദ്രവ്യങ്ങളും ഭക്ഷണവും ആഭരണങ്ങളും ആയുധങ്ങളും കണ്ടത്തെി. ബി.സി 11 ആം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ളതാണ് ഈ അസ്ഥികൂടങ്ങളെന്നാണ് നിഗമനം.
ഈ കണ്ടത്തെലോടെ ഫിലിസ്ത്യരുടെ വംശപാരമ്പര്യത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നതായി സംഘത്തിലെ അംഗമായ ഡാനിയല്‍ എം. മാസ്റ്റര്‍ പറഞ്ഞു. മൂന്നുവര്‍ഷം മുമ്പാണ് കണ്ടത്തെല്‍ നടത്തിയതെങ്കിലും തീവ്ര നിലപാടുകാരായ ജൂതന്മാരുടെ എതിര്‍പ്പ് ഭയന്ന് പഠനം പൂര്‍ത്തിയാകുന്നതുവരെ വിവരം പുറത്തുവിട്ടിരുന്നില്ല.
പര്യവേക്ഷണത്തിനെതിരെ നേരത്തേ അവര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗ്രീസ്, സൈപ്രസ് അല്‌ളെങ്കില്‍ ക്രീറ്റെ ദ്വീപ്, ആധുനിക തുര്‍ക്കിയിലെ അനാറ്റോലിയ എന്നീ സ്ഥലങ്ങളാണ് ഫിലിസ്ത്യരുടെ പ്രഭവകേന്ദ്രമായി കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല