മൂന്നരലക്ഷം പൗണ്ട് വില വരുന്ന ഒരു ബാഗ് ചാരിറ്റി ഷോപ്പ് വിറ്റത് വെറും ഇരുപത് പൗണ്ടിന്. ലണ്ടനിലെ വെസ്റ്റ്ഹാംപ്‌സ്റ്റെഡില്‍ താമസിക്കുന്ന ജോണ്‍ റിച്ചാര്‍ഡ്‌സ് എന്ന എഴുപത്തിമൂന്ന് കാരനാണ് 20 പൗണ്ടിന് ഓക്‌സ്ഫാമിന്റെ കിംഗ്സ്റ്റണ്‍ ബ്രാഞ്ചില്‍ നിന്ന് ഈ ഡിസൈനര്‍ ബാഗ് സ്വന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് റിച്ചാര്‍ഡ്‌സ് ഈ ബാഗ് വാങ്ങിയത്. പ്രശസ്ത ഐറിഷ് ഡിസൈനറായ ഫിലിപ്പ് ട്രേസിയാണ് ഈ ബാഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രശസ്തര്‍ക്കുവേണ്ടി വസ്ത്രങ്ങളും ആക്‌സസറീസും ഡിസൈന്‍ ചെയ്യുന്നയാളാണ് ഫിലിപ്പ് ട്രേസി.
ബാഗ് വാങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് റിച്ചാര്‍ഡ്‌സ് വീണ്ടും അത് പരിശോധിക്കുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ബാഗുമായി ഫിലിപ്പ് ട്രേസിയുടെ ഷോപ്പില്‍ നേരിട്ട് എത്തുകയായിരുന്നു. തുടര്‍ന്ന് ബാഗ് അദ്ദേഹം ഡിസൈന്‍ ചെയ്തത് തന്നെയാണന്ന് ഉറപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഈ ബാഗിന് ഏകദേശം മൂന്നരലക്ഷം പൗണ്ട് വിലവരുമെന്നും അവര്‍ അറിയിച്ചു. ബാഗ് യഥര്‍ത്ഥമാണന്ന് ലണ്ടനിലെ ഫിലിപ്പ് ട്രേസി സ്റ്റോറിന്റെ മാനേജര്‍ ഗീ ബ്രൂണെറ്റ് പറഞ്ഞു. ഇത് ഡിസൈന്‍ ചെയ്ത സമയത്ത് 200 മുതല്‍ 400 പൗണ്ട് വരെ വിലക്കാണ് വിറ്റുപോയത്. ഇത്തരം പത്ത് ബാഗുകളാണ് ആകെ നിര്‍മ്മിച്ചത്. ഇത് വെറുമൊരു ബാഗല്ലന്നും ഒരു കലാ സൃഷ്ടിയാണന്നും ബ്രൂണെറ്റ് പറഞ്ഞു. ഇതൊരു ചാരിറ്റിഷോപ്പില്‍ നിന്ന് വാങ്ങിയതാണന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ ചൈനയില്‍ നിന്നുളള രണ്ട് പേര്‍ ബാഗിനായി തന്നെ സമീപിച്ചെന്നും റിച്ചാര്‍ഡ്‌സ് പറഞ്ഞു. ഓരോത്തരും 250,000 മുതല്‍ 350,000 പൗണ്ട് വരെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാഗ് വില്‍ക്കുകയാണങ്കില്‍ അത് ഉപയോഗിച്ച് തന്റെ പാര്‍ട്ണറുമായി ബിസിനസ് ചെയ്യാനാണ് റിച്ചാര്‍ഡ്‌സിന്റെ തീരുമാനം. ഇത്രയും വിലയുളള ഒരു ബാഗ് സാധാരണ സാധനങ്ങളുടെ കൂട്ടത്തില്‍ തിരച്ചറിയാതെ കിടന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ബാഗിന്റെ ഇപ്പോഴത്തെ വില ചിന്തിക്കാനാകാത്ത അത്ര ഉയര്‍ന്നതാണന്നും ഓക്്‌സ്‌ഫോമിലെ ഫീ ഗില്‍ഫെതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല