ലോകത്തെ മുഴുവന്‍ വിരല്‍ തുമ്പില്‍ എത്തിക്കാന്‍ ഇന്റര്‍നെറ്റിന് ആയിട്ടുണ്ട്. അതേസമയം ഏറ്റവും പുതിയ സിനിമകള്‍ പാട്ടുകള്‍ അടക്കം കോപ്പിറൈറ്റുള്ള പലതും ഇന്റര്‍നെറ്റ് വഴി നമുക്ക് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനുള്ള അവസരവും ഇതുവഴി ഉണ്ടായി. എന്നാല്‍ ഇത് തികച്ചും നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടും നമ്മളില്‍ പലരും ഇത്രയും കാലം ഈ തരത്തില്‍ ഇന്റര്‍നെറ്റ് ദുരുപയോഗപ്പെടുതിത്തിട്ടുമുണ്ട്. എന്നാല്‍ ബ്രിട്ടന്‍ ഇതിന് കടിഞ്ഞാണ്‍ ഇടാന്‍ ഒരുങ്ങിയിരിക്കുകയാണ്. പുതിയ ഡിജിറ്റല്‍ എകണോമി ആക്റ്റ് പ്രകാരം ഇത്തരത്തില്‍ കോപ്പിറൈറ്റഡ് ബുക്കുകള്‍, സിനിമകള്‍, പാട്ടുകള്‍ എന്നിവ സൊജന്യമായി ഡൌണ്‍ലോഡ് അല്ലെങ്കില്‍ അപ്ലോഡ് ചെയ്യുന്ന ഉപഭോഗ്താക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും തുടര്‍ന്നു അവരുടെ ഇന്റര്‍നെറ്റ് സേവനം റദ്ദ് ചെയ്യുവാനും അധികൃതര്‍ക്കാകും.
തുടക്കത്തില്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റ് സേവനം ദുരുപയോഗപ്പെടുതുന്നവരെ കണ്ടെത്തി അവര്‍ക്ക് നോട്ടീസ് അയക്കുകയും തുടര്‍ന്നു ഭാവിയിലും ഇത്തരം പ്രവണത കണ്ടാല്‍ അവരുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുവാനും നിയമം അനുവദിക്കും. കണ്‍സ്യൂമര്‍ ഫോകസിലെ മൈക്ക് ഓ’കോണര്‍ പറഞ്ഞത് ജനങ്ങള്‍ ഇന്റര്‍നെറ്റ് മാന്യമായ രീതിയില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ശ്രമം വേണ്ടി വന്നത് എന്നാണു. അതേസമയം മാന്യമായ കുടുംബങ്ങള്‍ അവരുടെ വൈഫൈ കണക്ഷന്‍ ഹൈജാക്ക് ചെയ്തു ആരെങ്കിലും ദുരുപയോഗം ചെയ്‌താല്‍ ഈ നിയമപ്രകാരം അവരും കുടുങ്ങിയെക്കാം എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓഫ്കോം ഇത്തരത്തില്‍ ആര്‍ക്കെങ്കിലും എതിരെ നടപടി എടുക്കുന്നുവെങ്കില്‍ അവരാണ് ദുരുപയോഗം ചെയ്തത് എന്നതിന് വ്യക്തമായ തെളിവ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് ഓ’കോണര്‍ അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം തന്നെ ഇത്തരത്തില്‍ കുടുങ്ങുന്നവര്‍ അപ്പീലിന് പോകുമ്പോള്‍ 20 പൌണ്ട് എന്ന വലിയ തുക തന്നെ കെട്ടി വെക്കണം എന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഒരു കണക്ഷന്‍ തന്നെ പലരും ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത് നിരപരാധികളെ അപരാധികള്‍ ആക്കാന്‍ ഇടയാക്കും. ഡിജിറ്റല്‍ എകണോമി ആക്റ്റ് ഇത്തരത്തില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ നെറ്റ്കണക്ഷന്‍ സ്പീഡ് കുറയ്ക്കുക, നിശ്ചിത കാലത്തേക്ക് താക്കീത് എന്ന നിലയില്‍ വിച്ഛേദിക്കുക എന്നീ ശിക്ഷാ നടപടികളും കൈക്കൊള്ളാന്‍ അനുശാസിക്കുന്നുണ്ട്. എന്തായാലും ഒരു വര്‍ഷത്തിന് ശേഷമാണ് ഈ നിയമം പ്രാബല്യത്തില്‍ വരാന്‍ സാധ്യത. ഒഫ്കോം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെയും മറ്റും അടിസ്ഥാനത്തില്‍ പാര്‍ലിമെന്റണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.
രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് സേവനദാതാക്കളായ ബി.ട്ടിയും ടോക്ക് ടോക്കും ഇത് യൂറോപ്യന്‍ നിയമത്തിനു വിരുദ്ധമാണെന്ന് വാദിക്കുന്നുണ്ട്. അതേസമയം ഉപഭോഗ്താക്കളുടെ അവകാശങ്ങളില്‍ കൈകടത്തുന്ന രീതിയില്‍ ആകരുത് നിയമമെന്ന് മേഖലയിലെ വിദഗ്തര്‍ ആവശ്യപ്പെട്ടു. അതേസമയം പല ക്രിയേറ്റീവ് സ്ഥാപനങ്ങളും ഈ നിയമത്തെ സ്വാഗതം ചെയ്തു. ആക്റ്റര്‍സ് യൂണിയന്‍ ഇക്വുറ്റി ജനറല്‍ സെക്രട്ടറി ക്രിസ്റ്റീന്‍ പെയ്ന്‍ ഒരിക്കല്‍ കൂടി കോടതി രണ്ട് മില്യനോളം വരുന്ന തൊഴിലാളികളുടെ കൂടെ നിന്നിരികുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഫിലിം ഡിസ്ട്രിബ്യൂട്ടെര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ലോര്‍ഡ് പുട്ട്നാം ഈ നിയമം പൈറസി ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല