1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2012

മാധ്യമചക്രവര്‍ത്തി റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉപദേഷ്ടാവും അടച്ചുപൂട്ടിയ ന്യൂസ് ഓഫ് ദ വേള്‍ഡ് ഞായറാഴ്ചപ്പത്രത്തിന്റെ മുന്‍ എഡിറ്ററുമായ റെബേക്കാ ബ്രൂക്സിനെയും ഭര്‍ത്താവ് ചാര്‍ലിയെയും ഫോണ്‍ചോര്‍ത്തല്‍ കേസില്‍ സ്കോട്ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ് ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണിന്റെ അടുത്ത സുഹൃത്താണു ചാര്‍ലി.

ലണ്ടന്‍, ഓക്സ്ഫര്‍ഡ്ഷയര്‍, ഹാംഷയര്‍, ഹെര്‍ട്ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളില്‍ പുലര്‍ച്ചെ അഞ്ചിനും ഏഴിനും ഒരേസമയത്തു നടന്ന റെയ്ഡുകളില്‍ മൊത്തം ആറു പേര്‍ അറസ്റിലായി. നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന സംശയത്തിലാണ് അറസ്റ്. ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട് നേരത്തെ ഒരു തവണയും റെബേക്കായെ അറസ്റു ചെയ്തിരുന്നു.

വാര്‍ത്തകള്‍ കൊഴുപ്പിക്കുന്നതിനായി അസംഖ്യം സ്വകാര്യവ്യക്തികളുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നും പോലീസിനു കോഴ കൊടുത്ത് വിവരശേഖരണം നടത്തിയെന്നുമുള്ള കേസിനെത്തുടര്‍ന്നാണ് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ് പൂട്ടിയത്. പത്രത്തിന്റെ എഡിറ്റര്‍മാര്‍ക്ക് എതിരേ കേസെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പാര്‍ലമെന്ററി കമ്മിറ്റിയും പോലീസും അന്വേഷണം നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.