മാധ്യമ ഭീമന് റൂപര്‍ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പറേഷനിലെ ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് നാലു മാധ്യമപ്രവര്‍ത്തകനും ഒരു പോലീസ് ഉദ്യോഗസ്ഥനുമടക്കം അഞ്ചു പേരെ സ്കോട്ലന്ഡ് യാര്‍ഡ് പോലീസ് അറസ്റും ചെയ്തു. സെന്‍സേഷണല്‍ വാര്‍ത്തകള്‍ ലഭിക്കാനായി മാധ്യമപ്രവര്‍ത്തകര്‍ നല്കിയ പണം സ്വീകരിച്ച കുറ്റത്തിനാണ് പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റിലായത്.
ഒരു പോലീസുദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്. പത്രത്തിന്റെ ലണ്ടന്‍ ഓഫീസില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുകയും ചെയ്തു. മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ഫെര്‍ഗസ് ഷാനാഹാന്, മുന്‍ മാനേജിങ് എഡിറ്റര്‍ ഗ്രഹാം ഡഡ്മാന്, ക്രൈം എഡിറ്റര്‍ മൈക്ക് സള്ളിവന്, ന്യൂസ് ഹെഡ് ക്രിസ് ഫാരോ എന്നിവരാണ് അറസ്റ്റിലായ പത്രപ്രവര്‍ത്തകര്‍. ഇവര്‍ക്ക് ജാമ്യം ലഭിച്ചു.
ബ്രിട്ടനില്‍ ഏറ്റവും വിറ്റുപോകുന്ന ടാബ്ലോയിഡ് പത്രമാണ് ‘ദ സണ്‍.’ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെത്തുടര്‍ന്ന് ന്യൂസ് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള മറൊരു പത്രമായ ന്യൂസ് ഓഫ് ദ് വേള്‍ഡ് ദിനപത്രം മര്‍ഡോക്കിന് നിര്‍ത്തലാക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസത്തെ അറസ്റ്റോടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് അറസ്റിലായവരുടെ എണ്ണം 27 ആയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല