സ്വന്തം ലേഖകന്‍: ഫോണ്‍ ചോര്‍ത്തല്‍ കുടുക്കി, ന്യൂസ് ഓഫ് ദി വേള്‍ഡ് മുന്‍ എഡിറ്റര്‍ക്ക് ജയിലിതര തടവും പിഴയും. ന്യൂസ് ഓഫ് ദി വേള്‍ഡ് മുന്‍ എഡിറ്റര്‍ ജൂള്‍സ് സ്‌റ്റെന്‍സണാണ് ലണ്ടന്‍ കോടതി ശിക്ഷ വിധച്ചത്. ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രത്തിന്റെ മറ്റൊരു മുന്‍ എഡിറ്റര്‍ ആന്‍ഡി കള്‍സന് 18 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
പത്രത്തിന്റെ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നതില്‍ കലാശിച്ച വിവാദ കേസിലെ അവസാന പ്രതിയായിരുന്നു സ്‌റ്റെന്‍സണ്‍. ഇതോടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസിന് വിരാമമായി.
എക്‌സ്‌ക്‌ളുസിവ് വാര്‍ത്തകള്‍ക്കു വേണ്ടി മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോകിന്റെ ന്യൂസ് ഓഫ് ദി വേള്‍ഡ് ഫോണ്‍ ചോര്‍ത്തിയ കേസിലാണ് അവസാന പ്രതിയുടെ വിധി.പത്രത്തിന്റെ എഡിറ്ററായിരുന്ന ജൂള്‍സ് സ്‌റ്റെന്‍സണ്‍ ഫോണ്‍ ചോര്‍ത്തലില്‍ ഗൂഡാലോചന നടത്തിയെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
49 കാരനായ സ്‌റ്റെന്‍സണ് ജയില്‍ ശിക്ഷയൊഴിവാക്കി 200 മണിക്കൂര്‍ സാമൂഹ്യ സേവന തടവും 7800 ഡോളര്‍ പിഴയുമാണ് കോടതി വിധിച്ചത്. 2003 മുതല്‍ 2007 വരെയായിരുന്നു വിവാദങ്ങള്‍ സൃഷ്ടിച്ച ഫോണ്‍ ചോര്‍ത്തല്‍. എക്‌സ്‌ക്‌ളൂസീവ് വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ 600 ഓളം പേരുടെ മൊബൈല്‍ ഫോണ്‍ ന്യൂസ് ഓഫ് ദി വേള്‍ഡ് മാധ്യമ പ്രവര്‍ത്തകര്‍ ചോര്‍ത്തിയതാണ് കേസ്.
എലിസബത്തിന്റെ രാജ്ഞിയുടെ ചെറുമക്കളായ വില്യം രാജകുമാരന്‍, ഹാരി, വില്യമിന്റെ ഭാര്യ കെയ്റ്റ് എന്നീ രാജകുടുംബാംഗങ്ങള്‍ മുതല്‍ 5500 പേര്‍ ഫോണ്‍ ചോര്‍ത്തലിന് ഇരയായി. വാര്‍ത്തകള്‍ക്കും തെളിവുകള്‍ മറച്ചുവയ്ക്കുന്നതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയെന്ന വിവരങ്ങളും പിന്നീട് പുറത്തായി.
ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി വ്യക്തികളെക്കുറിച്ച് ലൈംഗിക ചുവയുള്ള വാര്‍ത്ത നല്‍കുന്നതിലൂടെ പത്രത്തിന്റെ പ്രചാരണം ഇരട്ടിയാക്കാനും ന്യൂസ് ഓഫ് ദി വേള്‍ഡ് ശ്രമിച്ചതായി ആരോപണമുണ്ടായി. ഫോണ്‍ ചോര്‍ത്തല്‍ വിവാദം പുറത്തു വന്നയുടനെ പൊതുജനങ്ങളോട് മാപ്പുചോദിച്ച് മര്‍ഡോക് പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല