1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2018

സ്വന്തം ലേഖകന്‍: 2000 അടി ഉയരത്തില്‍ ഒരു പ്രണയാഭ്യര്‍ഥന! യുവമിഥുനങ്ങളെ തേടി ഫോട്ടോഗ്രാഫര്‍. ഒക്ടോബര്‍ ആറിന് അമേരിക്കയിലെ യോസ്‌മൈറ്റ് നാഷണല്‍ പാര്‍ക്കിലെ ടാഫ്റ്റ് പോയന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് ഇരുപത്തിനാലുകാരനായ മാത്യൂ ഡിപ്പലിന്റെ കാമറയില്‍ ഈ കമിതാക്കള്‍ പെടുന്നത്.

രണ്ടായിരത്തോളമടി ഉയരത്തിലുള്ള വ്യൂ പോയിന്റിനു മുകളില്‍ കാമുകിക്കു മുന്നില്‍ മുട്ടു കുത്തി നില്‍ക്കുന്ന ചിത്രം ഫോട്ടോഗ്രാഫറായ മാത്യൂ ഡിപ്പല്‍ ക്യാമറയില്‍ പകര്‍ത്തുന്നു. ആ കമിതാക്കളാരെന്നറിയാന്‍ ചിത്രം സമൂഹമാധ്യമങ്ങളിലിടുന്നു. ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകുന്നു. എന്നാല്‍ ചിത്രത്തിലെ യുവാവും യുവതിയും ആരെന്നുള്ള തിരച്ചിലിലാണ് ഫോട്ടോഗ്രാഫര്‍.

വ്യക്തമല്ലെങ്കിലും ദൂരെ നിന്നും ആ അപൂര്‍വ നിമിഷം അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി. അതിനു ശേഷം 17നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി പേര്‍ ഷെയര്‍ ചെയ്ത ചിത്രത്തിനു താഴെയുള്ള കമന്റുകളില്‍ നിന്നു പോലും ആരാണ് ആ കമിതാക്കള്‍ എന്നതിനു സൂചന ലഭിക്കുന്നില്ല.

അവരെ കണ്ടെത്താനാകുമെന്നു ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും ഇതുവരെ സാധിക്കാത്തതില്‍ അത്ഭുതമുണ്ടെന്നും ഫോട്ടോഗ്രാഫര്‍ ഡിപ്പല്‍ പറയുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.