സ്വന്തം ലേഖകന്‍: ജനനേന്ദ്രിയത്തില്‍ കയറുകെട്ടി ട്രാക്ടര്‍ വലിച്ചു നീക്കുന്ന നഗ്‌ന സന്യാസിയുടെ പ്രകടനം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അലഹബാദില്‍ ഗംഗാ നദിയുടെ തീരത്ത് വാര്‍ഷിക കുംഭമേളയുടെ ഭാഗമായി ഒരു സന്യാസിയാണ് ഭാരം വലിക്കുന്നതിന് വ്യത്യസ്ത രീതി ഉപയോഗിച്ചത്. നഗ്‌നനായ സന്യാസി നീക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ട്രാക്ടറില്‍ നാല് ആളുകള്‍ കയറിയിരുന്നു.
ഗംഗ, യമുന, സരസ്വതി എന്നീ മൂന്നു പുണ്യനദികള്‍ സംഗമിക്കുന്ന പ്രയാഗിലാണ് സംഭവം. സന്യാസിയുടെ വ്യത്യസ്ത പ്രവര്‍ത്തനം കാഴ്ചക്കാരില്‍ ഞെട്ടലുണ്ടാക്കി. ആത്മീയതയുടെ ശക്തി തെളിയിക്കുന്നതിനാണ് സന്യാസി ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചതെന്നാണ് വാര്‍ത്തകള്‍. നേരത്തെ, 2014ല്‍ ഒരു സന്യാസി 12 ഇഷ്ടികളും 2016ല്‍ മറ്റൊരു സന്യാസി വലിയ പാറകക്ഷണവും ലിംഗത്തില്‍ കെട്ടി ഉയര്‍ത്തിയത് വാര്‍ത്തയായിരുന്നു.
ഹൈന്ദവ ചാന്ദ്രാ കലണ്ടര്‍ പ്രകാരം ഒരു മാസം നീണ്ടു നില്‍ക്കുന്ന കുംഭമേളയാണ് പ്രയാഗില്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും സന്യാസികളും അല്ലാത്തവരുമായി നിരവധി പേരാണ് കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഈ സന്ദര്‍ഭത്തില്‍ ആത്മീയ ശക്തിയും സ്ഥിരോത്സാഹവും സഹനശക്തി!യും തെളിയിക്കാന്‍ സന്ന്യാസിമാരും ഗുരുക്കന്മാരും വ്യത്യസ്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല