സ്വന്തം ലേഖകന്‍: ഒളിച്ചു നടന്ന ഗുരുത്വാകര്‍ഷണ തരംഗങ്ങളെ കൈയ്യോടെ പിടികൂടി, ഭൗതിക ശാസ്ത്ര നോബേല്‍ മൂന്നു അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ കണ്ടെത്തല്‍ നടത്തിയ കിപ് തോണ്‍, റെയ്‌നര്‍ വെയ്‌സ്, ബാരി ബാരിഷ് എന്നീ അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായത്. ലൈഗോ പരീക്ഷണം എന്നാണ് ഈ കണ്ടെത്തല്‍ അറിയപ്പെടുന്നത്.
മൂവരും ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി (ലൈഗോ)യിലെ അംഗങ്ങളാണ്. നൂറ്റാണ്ടിന് മുന്‍പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ 2016 ഫെബ്രുവരിയിലാണ് ലൈഗോ നിരീക്ഷണകേന്ദ്രത്തില്‍ കണ്ടെത്തിയത്. ഏഴ് കോടിരൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. ഇതില്‍ പകുതി റെയ്‌നര്‍ക്ക് ലഭിക്കും. ബാക്കിത്തുക മറ്റ് രണ്ടുപേരും പങ്കിട്ടെടുക്കും.
ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ ലൈഗോ നിര്‍ണായ പങ്കാണ് വഹിച്ചതെന്ന് ഇത് മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നതെന്നും റോയല്‍ സ്വീഡിഷ് അക്കാദമി അറിയിച്ചു. നേരത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജഫ്രി സി ഹാള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ യങ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല