വിശ്രുത ചിത്രകാരന്‍ പിക്കാസോയ്ക്ക് പത്തൊന്‍പതോ ഇരുപതോ വയസ്സുമാത്രം ഉള്ളപ്പോള്‍ വരച്ച ‘പ്രാവുമായി കുട്ടി എന്ന ചിത്രം വില്‍പനയ്ക്ക്. ചിത്രത്തിന്റെ ഉടമസ്ഥരായ വെയില്‍സിലെ അബര്‍കോണ്‍വെ കുടുംബം ചിത്രത്തിന് എട്ടുകോടി ഡോളറെങ്കിലും പ്രതീക്ഷിക്കുന്നു.
പിക്കാസോ 1901ല്‍ രചിച്ച ഇൌ പെയിന്റിങ്ങില്‍ പ്രാവുമായി നില്‍ക്കുന്ന ഒരു കുട്ടിയെയാണു കാണുന്നത്. അനാവശ്യമായ പ്രസിദ്ധിയും പ്രചാരണവും ഒഴിവാക്കാനാഗ്രഹിക്കുന്ന ഉടമകള്‍ പരസ്യലേലത്തെക്കാള്‍ സ്വകാര്യമായി ചിത്രം വിറ്റഴിക്കാനാണു താല്‍പര്യപ്പെടുന്നത്.
2010ല്‍ പിക്കാസോയുടെ ഒരു ചിത്രം പരസ്യലേലത്തില്‍ 10 കോടി 65 ലക്ഷം ഡോളറിനു വിറ്റുപോയതു കലാരൂപങ്ങളുടെ ലേലചരിത്രത്തിലെ സര്‍വകാല റെക്കോര്‍ഡായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല