വിഖ്യാത ചിത്രകാരന്‍ പബ്ലോ പിക്കാസോയുടെ മോഷ്ടിക്കപ്പെട്ട പെയ്ന്റിംഗ് ന്യുയോര്‍ക്കില്‍ കണ്ടെത്തി. പാരീസിലെ ഒരു സ്‌റ്റോര്‍ റൂമില്‍ നിന്ന് 2001ല്‍ കാണാതായ ‘ദ് ഹെയര്‍ ഡ്രസര്‍’ എന്ന പെയ്ന്റിംഗാണ് കണ്ടെത്തിയത്. 1911ല്‍ വരയ്ക്കപ്പെട്ട ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പെയ്ന്റിംഗാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഈ പെയ്ന്റിംഗ് അമേരിക്കയില്‍ എത്തിയത്.
ബെല്‍ജിയത്തില്‍ നിന്നാണ് ഇത് അമേരിക്കയിലേക്ക് അയച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതുവരെ പെയ്ന്റിംഗ് എവിടെയായിരുന്നെന്നത് വ്യക്തമല്ല. കോടികള്‍ വില വരുന്ന പെയ്ന്റിംഗിന്റെ മൂല്യം തിരിച്ചറിഞ്ഞ അമേരിക്കന്‍ അധികൃതര്‍ ഇക്കാര്യം ഫ്രഞ്ച് സര്‍ക്കാരിനെ അറിയിക്കുകയും പെയ്ന്റിംഗ് തിരികെ ഫ്രാന്‍സില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല