തായ് പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. ഇതിനിടെ പാര്‍ലമെന്റിലെ സ്ക്രീനിലേക്ക് നോക്കിയ എം പിമാര്‍ ശരിക്കും അമ്പരന്നു. പിരിമുറുക്കള്‍ക്കിടെ സ്ക്രീനില്‍ തെളിഞ്ഞത് സ്ത്രീയുടെ അര്‍ധനഗ്ന ചിത്രം!
സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമുള്ള സ്ക്രീനിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഒരു വെള്ള ഷര്‍ട്ട് ആണ് സ്ത്രീ ധരിച്ചിരുന്നത്. എന്നാല്‍ അരയ്ക്ക് കീഴ്പ്പോട്ട് വസ്ത്രമില്ല. കൈകള്‍ ഉപയോഗിച്ചു നാണം മറച്ചിരിക്കുന്നു. പ്രതിപക്ഷത്തെ എം പി സംസാരിക്കുന്നതിനിടെയാണ് ഈ ചിത്രം സ്ക്രീനില്‍ തെളിഞ്ഞത്. അഞ്ച് സെക്കന്റ് ഇടവിട്ട് മൂന്ന് തവണയാണ് ഇത് സ്ക്രീനില്‍ കാണിക്കുകയും ചെയ്തു.
ഉടന്‍ തന്നെ പാര്‍ലമെന്റിലെ ഒരു സ്റ്റാഫ് എത്തി സ്ക്രീനിന്റെ മോണിറ്റര്‍ ഓഫ് ചെയ്ത് സ്ഥിതി വഷളാവാതെ നോക്കി. ചിത്രം വന്ന വഴിയെക്കുറിച്ച് അന്വേഷണം നടത്താന്‍ സ്പീക്കര്‍ ഉത്തരവിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല