സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പാന്‍മസാല പരസ്യം, മുന്‍ ജയിംസ് ബോണ്ട് പിയേഴ്‌സ് ബ്രോസ്‌നന് ആശങ്ക. ക്യാന്‍സറിന് കാരണമാകുന്ന പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ ദുഖമുണ്ടെന്നും. തന്റെ ചിത്രം അനുവാദമില്ലാതെ ഉള്‍പ്പെടുത്തിയതെന്നും മുന്‍ ബോണ്ട് പറഞ്ഞു.
ബ്രത്ത് ഫ്രഷ്ണര്‍ എന്നാണ് അദ്ദേഹത്തെ ധരിപ്പിച്ചതെന്നും എന്നാല്‍, ഒരാളുടെ ആരാഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം ഉല്‍പ്പനങ്ങളുടെ പരസ്യ കരാറുകളില്‍ താന്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് ബ്രോസ്‌നന്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ ഇതിനോടകം നിരവധി വിമര്‍ശനങ്ങളും ട്രോളുകളും ബ്രോസ്‌നന്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
63 കാരനായ ബോണ്ടിന്റെ ആദ്യ ഭാര്യയേയും മകളേയും നിരവധി സുഹൃത്തുക്കളേയും കൊന്നത് ക്യാന്‍സറാണ്. അതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിന് ഉതകുന്ന പദ്ധതികളില്‍ പങ്കാളിയാകുന്നതിന് തനിക്ക് പ്രതിബദ്ധതയുണ്ടെന്നും വിവാദ പരസ്യത്തില്‍ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ ഒരു ഉത്പന്നം മാത്രം വില്‍ക്കുന്നതിനാണ് കരാര്‍ ഒപ്പിട്ടത്. തന്റെ ചിത്രമുള്ള എല്ലാ ഭാഗങ്ങളും നീക്കം ചെയ്യണമെന്നും ബ്രോസ്‌നന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല