സ്വന്തം ലേഖകന്‍: വീരേന്ദര്‍ സേവാഗിനെ ഇളക്കാന്‍ ട്വീറ്റുമായി പിയേഴ്‌സ് മോര്‍ഗന്‍ വീണ്ടും, ഇത്തവണ പൊങ്കാല ആരാധകര്‍ വക. വീരേന്ദര്‍ സേവാഗിന്റെ ട്വീറ്റിലെ സ്‌പെല്ലിങ് തിരുത്തിയാണ് മോര്‍ഗന്‍ ഇത്തവള തുടങ്ങിയത്. കബഡിയില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റതിനെത്തുടര്‍ന്ന് സേവാഗ് ഇട്ട പോസ്റ്റിനെയാണ് മോര്‍ഗന്‍ വിമര്‍ശിച്ചത്. ഇംഗ്ലണ്ട് വീണ്ടും ഒരു ലോകകപ്പില്‍ കൂടി തോറ്റു. സ്‌പോര്‍ട്‌സ് മാത്രമാണ് വ്യത്യാസം, തോല്‍വി തുടര്‍ക്കഥയാണ്. ഇത്തവണ കബഡി ലോകകപ്പിലാണ് തോല്‍വി. ഇന്ത്യ 69, 18 നാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. എന്നായിരുന്നു സേവാഗിന്റെ ട്വീറ്റ്.
ട്വീറ്റില്‍ ലൂസ് എന്ന് എഴുതിയതില്‍ ഒരു ‘ഒ’ കൂടുതലായിരുന്നു. സേവാഗ് ഉദ്ധേശിച്ച ലൂസും ശരിക്കുള്ള ലൂസും വേറേയാണ് എന്നായിരുന്നു മോര്‍ഗന്റെ കമന്റ്. എന്നാല്‍ ഇത്തവണ സേവാഗ് മറുപടിയുമായി എത്തും മുമ്പെ ആരാധകര്‍ പണി തുടങ്ങി. തോല്‍വിയുടെ സ്‌പെല്ലിങ് ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകരോടല്ലാതെ വേറേ ആരോടാണ് ചോദിക്കുക, അവര്‍ക്കല്ലെ അത് കൃത്യമായി അറിയുക എന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്.
വീരു പാജി ഒരു ഇംഗ്ലീഷ്‌കാരനെ സ്‌പെല്‍ ചെക്കറായി നിയമിച്ചിട്ടുണ്ടല്ലോ വൗവ്, എന്നാണ് മറ്റൊരു ട്വീറ്റ്. സേവാഗിന് ഹിന്ദിയും ഇംഗ്ലീഷും അറിയാം മോര്‍ഗന് ഹിന്ദി അറിയാമോ എന്ന് ചോദിച്ച ആരാധകരും നിരവധി. രംഗം പന്തിയല്ലെന്ന് മനസിലാക്കിയ മോര്‍ഗന്‍ പതിയെ സ്ഥലം കാലിയാക്കി.
ഒളിംപിക്‌സില്‍ ഇന്ത്യ തോറ്റു നേടിയ രണ്ട് മെഡലുകളെ ഭയങ്കര വലിയ കാര്യമായി ആഘോഷിക്കുന്നു എന്ന് കളിയാക്കിയതിനാണ് ബ്രിട്ടീഷ് ജേര്‍ണലിസ്റ്റ് പിയേഴ്‌സ് മോര്‍ഗനുമായി സേവാഗ് ആദ്യം ട്വിറ്റര്‍ അങ്കം കുറിച്ചത്. ഒളിംപിക്‌സ് മെഡല്‍ നേട്ടത്തെ കളിയാക്കിയ മോര്‍ഗന്റേയും വീരുവിന്റെയും ട്വിറ്റര്‍ യുദ്ധം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല