ലൂക്കോസ് അലക്‌സ്: ഈസ്റ്റര്‍ പിറ്റേന്ന് യേശുവിന്റെ കല്ലറയില്‍ ഒരു ദിവ്യബലി; കാല്‍വരിയില്‍ അവന്റെ കുരിശിന്‍ചുവട്ടില്‍ സര്‍വംമറന്നൊരു നിമിഷം; യേശു നടന്ന അതേ സഹനപാതയിലൂടെ കുരിശിന്റെ വഴി!
സ്‌കൂള്‍ അവധിക്കാലമായ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ അഞ്ചുവരെ ഒരുക്കുന്ന ഈ വിശുദ്ധനാട് തീര്‍ഥാടനം ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ്, ശാന്തിമോന്‍ ജേക്കബ് എന്നിവര്‍ നയിക്കും. ഇത് അഞ്ചാം തവണയാണ് ഈ ടീം വിശുദ്ധനാട്ടിലേക്ക് പ്രാര്‍ഥനായാത്ര സംഘടിപ്പിക്കുന്നത്.
തികച്ചും അനുഗ്രഹപൂര്‍ണമാണ് ഈസ്റ്റര്‍ കാലത്ത് ജറുസലേം സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് 29 നു വൈകുന്നേരം ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നു സംഘം യാത്ര തിരിക്കും; ഏപ്രില്‍ അഞ്ചിനു വൈകുന്നേരം മടങ്ങിയെത്തും. ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ താമസം, മൂന്നുനേരം ഭക്ഷണം, നേരിട്ടുള്ള വിമാനയാത്ര, എല്ലാദിവസവും ദിവ്യബലി എന്നിവയുണ്ടാകും. വര്‍ഷങ്ങളായി ഇസ്രയേലില്‍ പഠനം നടത്തുന്ന വൈദീകന്‍ ഗൈഡ് ആയിരിക്കും.
ഇക്കുറി വളരെ പ്രധാനപ്പെട്ട രണ്ടു ശുശ്രൂഷകള്‍ ഒരുക്കിയിട്ടുണ്ട്; ജെറുസലേമില്‍ യേശുവിന്റെ കല്ലറയില്‍ ദിവ്യബലി; അന്ന് രാത്രിതന്നെ ഗത്സെമെന്‍ ദേവാലയത്തിലെ പള്ളിയില്‍ രാത്രി ആരാധന. യേശു മുട്ടുകുത്തി നിന്ന് രക്തംവിയര്‍ത്തു പ്രാര്‍ഥിച്ച പാറയാണ് ഈ ദേവാലയത്തിന്റെ അള്‍ത്താര. ആ അള്‍ത്താരയുടെ ചുറ്റുമാണ് ആരാധനക്കായി സമ്മേളിക്കുന്നത്.
മാതാവിന്റെ മംഗളവാര്‍ത്ത സംഭവിച്ച നസ്രത്തില്‍ ആണ് യാത്രയുടെ ആദ്യപ്രഭാതം. തുടര്‍ന്ന് യേശു വെള്ളം വീഞ്ഞാക്കി മാറ്റിയ കാനായിലും താബോര്‍ മലയിലും സംഘം സന്ദര്‍ശനം നടത്തും. കാനായിലെ ദേവാലയത്തില്‍ വിഹാഹവൃത വാഗ്ദാന നവീകരണ ശുശ്രൂഷയുണ്ടാകും. ഗലീലി തടാകത്തിലെ ബോട്ട് യാത്രയാണ് രണ്ടാം ദിവസത്തെ പ്രധാന ആകര്‍ഷണം. അഷ്ടഭാഗ്യങ്ങളുടെ മലയും യോര്‍ദാന്‍ നദിയും അന്നത്തെ യാത്രയിലുണ്ട്. മാമോദീസ നവീകരണ ശുശ്രൂഷ യോര്‍ദാനില്‍ നടക്കും.
തുടര്‍ന്നുള്ള ദിവസം കഫര്‍ണാം, യേശു അപ്പം വര്‍ധിപ്പിച്ച ഇടം, ജസ്രീല്‍ താഴ്‌വര, ഹൈഫ, കാര്‍മല്‍ മല എന്നിവ എന്നിവ സന്ദര്‍ശിച്ച് ബെത്‌ലഹേമില്‍ എത്തും.
പിറ്റേന്ന് രാവിലെ തിരുപ്പിറവി ദേവാലയത്തില്‍ ദിവ്യബലി. മില്‍ക്ക് ഗ്രോട്ടോ, ഇടയന്മാരുടെ താഴ്‌വര എന്നിവയിലൂടെ ജെറിക്കോയിലേക്ക്. യേശുവിനെ പിശാച് പരീക്ഷിച്ച മല, യേശു ശപിച്ച അത്തിവൃക്ഷം എന്നിവ കണ്ടശേഷം ഖുംറാന്‍ മലനിരകളിലേക്ക്. സായാഹ്നത്തില്‍ ചാവുകടലില്‍ കുളി.
അടുത്തദിവസം ജരുസലേമിലെക്ക് യാത്ര. ഒലിവുമല, യേശു സ്വര്‍ഗാരോഹണം ചെയ്ത ഇടം എന്നിവ കണ്ടശേഷം ഗത്സെമെന്‍ തോട്ടത്തിലെ ദേവാലയത്തില്‍. അവിടെ നിന്ന് കെദ്രോന്‍ താഴ്‌വാരം കടന്നു ബെഥനിയിലേക്ക്. അന്നുതന്നെ മാതാവ് എലിസബത്തിനെ സന്ദര്‍ശിച്ച ഗ്രാമത്തില്‍ തീര്‍ത്ത പള്ളിയില്‍.
കാല്‍വരിയിലേക്കുള്ള കുരിശിന്റെ വഴിയാണ് പിന്നീടുള്ള ദിവസം. യേശുവിന്റെ കല്ലറ, ഗാഗുല്‍ത്ത എന്നിവിടങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന. സിയോന്‍ മല, ജാഫാ കവാടം, എന്നിവ കണ്ടശേഷം ജറൂസലേം ദേവാലയം നിന്ന മലയിലേക്ക്. ബെത്സെയ്ദാ കുളം, എമ്മാവൂസ് എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തും.
ട്രാവല്‍ ഇന്‍ഷുറന്‍സ്: വിശുദ്ധനാട് തീര്‍ഥാടകര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. യാത്രക്ക് അത് കൈവശം ഉണ്ടായിരിക്കണം.
ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ‘വിസ ഓണ്‍ അറൈവല്‍’ സൗകര്യം ലഭിക്കും. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് മുന്‍കൂട്ടി ഗ്രൂപ്പ് വിസ ക്രമീകരിച്ചിട്ടുണ്ട്. പ്രമുഖ ഫോര്‍സ്റ്റാര്‍ ഹോട്ടലുകളായ നസറെത്തിലെ ‘റിമോണിം’, ബെത്‌ലെഹേമിലെ ‘ഷെപ്പേര്‍ഡ്’ എന്നിവിടങ്ങളിലാണ് താമസം ക്രമീകരിച്ചിരിക്കുന്നത്. പ്രഭാതഭക്ഷണവും അത്താഴവും താമസിക്കുന്ന ഹൊട്ടെലിലും ഉച്ചഭക്ഷണം യാത്രക്കിടയിലും ആയിരിക്കും. ഇവ ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടും. ഒരു ലിറ്റര്‍ കുടിവെള്ളവും പ്രതിദിനം കോംപ്ലിമെന്ററി ആയി ലഭിക്കും.
ഏതാനും സീറ്റുകള്‍കൂടി മാത്രമാണ് ഒഴിവുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മാര്‍ട്ടിന്‍: മൊബൈല്‍: 07854 634115
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല