1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2023

സ്വന്തം ലേഖകൻ: 271 യാത്രക്കാരുമായി പറന്ന വിമാനത്തിന്‍റെ പൈലറ്റ് ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മയാമിയിൽ നിന്ന് ചിലിയിലേക്ക് പോയ വിമാനത്തിലെ പൈലറ്റ് ഇവാൻ അൻഡൗർ ആണ് മരിച്ചത്. 25 വർഷത്തിലധികമായി വിമാനം പറത്തുന്ന മുതിർന്ന പൈലറ്റാണ് ഇദ്ദേഹം.

ഞായർ രാത്രി 11ഓടെ ഇവാന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. വിമാനം പനാമയിലെ ടോകുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണത്തിൽ ലതാം എയർലൈൻസ് ദു:ഖം രേഖപ്പെടുത്തി. ഉടനടി വൈദ്യസഹായം നൽകാനായെങ്കിലും ഇവാൻ അൻഡൗറിന്‍റെ ജീവൻ ര‍ക്ഷിക്കാനായില്ലെന്ന് എയർലൈൻസ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. വിമാനം വ്യാഴാഴ്ച ചിലിയിലേക്കുള്ള യാത്ര പുനനാരംഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.