സ്വന്തം ലേഖകന്‍: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിദേശ മലയാളികളുടെ പിന്തുണ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി; ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാനും അഭ്യര്‍ഥന. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് കേരളത്തിന്റെ അതിജീവനത്തിന് ഏവരും സഹകരിക്കണമെന്ന് ആഹ്വാനം ചെയ്തു.
ക്രൗഡ് ഫണ്ടിംഗ് അടക്കമുള്ള മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണം. ദേശീയ മാനദണ്ഡപ്രകാരം കിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ല. ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ തയ്യാറുള്ളവര്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര തലത്തില്‍ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേര്‍ക്കും.
ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്കാണ് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തത്. ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണെന്ന് ചൂണ്ടികാട്ടിയ പിണറായി നാശനഷ്ടങ്ങള്‍ കണക്കാക്കി പുനര്‍നിര്‍മ്മാണം ഉണ്ടാകുമെന്നും വ്യക്തമാക്കി. ചികിത്സയ്ക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല