1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2012

യുകെയിലെ നാട്ടു സംഗമങ്ങളില്‍ പൂര്‍വിക സ്ഥാനം അവകാശപ്പെടാവുന്ന പിറവം സംഗമം ഇത്തവണ ന്യുകാസിലില്‍ നടക്കും. എട്ടാം വട്ട സമ്മേളനത്തിന് അരങ്ങോരുക്കം ആരംഭിച്ചതായി സംഘാടകര്‍ അവകാശപ്പെട്ടു. ഈ വര്‍ഷത്തെ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് പിറവം എംഎല്‍എയും മന്ത്രിയും ആയിരുന്ന ടി എം ജേക്കബ് ഏറ്റിരുന്നതാണെങ്കിലും അദ്ദേഹത്തിന്റെ വിയോഗം ഏല്‍പ്പിച്ച മുറിപ്പാടുകളും ആയാവും ഇത്തവണ നാട്ടുകാര്‍ ഒത്തു കൂടുന്നത്. അതേ സമയം പിറവത്തിനു പുതിയ എംഎല്‍എയെ കിട്ടുമ്പോള്‍ അതിന്റെ സന്തോഷം പങ്കിടാനുള്ള വേദി കൂടിയാകും ഈ വര്‍ഷത്തെ സംഗമം.

2005ല്‍ സന്ദര്‍ലാന്‍ഡിലാണ് പിറവം സംഗമത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് മാഞ്ചസ്റര്‍, ലെസ്റര്‍, ബര്‍മിങ്ഹാം തുടങ്ങിയ സ്ഥലങ്ങളില്‍ ഒരോ വര്‍ഷവും സംഗമം നടത്തപ്പെട്ടു. പിരിഞ്ഞുപോയ കൂട്ടുകാരോടൊത്ത് വീണ്ടും സമയം ചിലവഴിക്കാനും ഓര്‍മ്മകള്‍ പുതുക്കാനുമായുമൊക്കെ ഒട്ടേറെ പിറവം സ്വദേശികള്‍ സംഗമത്തിനെത്താറുണ്ട്. പിറവം നിവാസികള്‍ ചേര്‍ന്നു രൂപം കൊടുത്ത പിറവം ഡവലപ്മെന്റ് ഫണ്ട് വഴി പിറവത്തെ നിരാലംബര്‍ക്ക് സഹായങ്ങള്‍ നല്‍കിയും പിറവം സംഗമം മാതൃകയാകുന്നു.

ഈ വര്‍ഷം മേയ് 5, 6 തീയതികളിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ന്യു കാസിലിലെ പാര്‍ക്ക് ഹോട്ടലിലാവും സംഗമം നടക്കുക. കലാപരിപാടികള്‍, ഇന്‍ഡോര്‍ ഗെയിംസ്, സംഗീതപരിപാടികള്‍, ഗാനമേള, ചീട്ടുകളി തുടങ്ങിയ പരിപാടികള്‍ ഇത്തവണ സംഗമത്തിന് ഒരുക്കിയിട്ടുണ്ട്. ഇത്തവണ എല്ലാ കുടുംബങ്ങളും കുറഞ്ഞത് ഒരു കലാപരിപാടിയിലെങ്കിലും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഈ വര്‍ഷത്തെ പിറവം സംഗമത്തില്‍ പങ്കെടുക്കാനായി എല്ലാ പിറവം സ്വദേശികളെയും ഭാരവാഹികള്‍ ക്ഷണിച്ചു. ഒരു കുടുംബത്തിന് 85 പൌണ്ടാണ് പ്രവേശനഫീസ്.

വിലാസം- Hotel, Grande Parade, Tyne Mouth, North Shields, NE30 4JQ (near Newcastle)
കൂടുതല്‍ വിവരങ്ങള്‍ക്ക്
Juby Toji:-0191 2894609
Tessey Jose:-0191 3727069
Kunjumol Joy:-0191 3740743
Joy:-07883008955
Shaju John:-07737324471

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.