അലക്സ് വര്‍ഗീസ്: ബോള്ട്ടന് മലയാളി അസോസിയേഷന് ട്രഷറര്‍ സൈബന്‍ ജോസഫിന്റെ പിതാവ് മുട്ടുചിറ പന്തല്ലൂര്‍ വീട്ടില്‍ പി.കെ ജോസഫ് (68) ഇന്ന് രാവിലെ നിര്യാതനായി. ഭാര്യ കുട്ടിയമ്മ മുട്ടുചിറ കണിവേലില്‍ കുടുംബാംഗമാണ്. ശവസംസ്കാരം ശനിയാഴ്ച (29/10/16) ഉച്ചകഴിഞ്ഞ് 2 മണിക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയില്‍.
മക്കള്‍: സൈബന്‍ ജോസഫ് ബോള്ട്ടന്, ഷാരോണ്‍ ജോസഫ് ബോള്ട്ടന് (മുന്‍ സെക്രട്ടറി, ബോള്ട്ടന് മലയാളി അസോസിയേഷന്), സബിത ബിനോയ് ചെല്‍റ്റന്‍ഹാം, ഷെറിന് ജോസഫ് മുട്ടുചിറ. മരുമക്കള്‍: ജിന്‍സി സൈബന്‍, ആഷ ഷാരോണ്‍, ബിനോയ് മാത്യു അരൂക്കുഴുപ്പില്‍ മുട്ടുചിറ. ബോള്ട്ടന് മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റ് ജോണി കണിവേലില്ന്റെ സഹോദരീ ഭര്‍ത്താവാണ് പരേതന്.
സൈബന്‍, ഷാരോണ്‍, സബിത എന്നിവര്‍ കുടുംബസമേതം ഇന്ന് നാട്ടിലേക്ക് തിരിക്കും. പരേതന്റെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് അഡ്വ.ഫ്രാന്‍സീസ് മാത്യു, വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി സജീഷ് ടോം, റീജണല്‍ പ്രസിഡന്റ് അഡ്വ.സുജു ജോസഫ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല