ലിവര്‍പൂള്‍: പ്രവാസി കേരളാ കോണ്‍ഗ്രസ് ലിവര്‍പൂള്‍ യൂണിറ്റിന് വര്‍ണാഭമായ തുടക്കം. ലിവര്‍പൂള്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന പ്രൌഡഗംഭീരമായ ചടങ്ങില്‍ യൂണിറ്റിന് തിരി തെളിഞ്ഞു. പാര്‍ട്ടി ലീഡര്‍ കെ.എം.മാണി, പി.ജെ.ജോസഫ്, പി.സി ജോര്‍ജ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യൂണിറ്റിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ലിവര്‍പൂളില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും നിരവധി ആളുകള്‍ പങ്കെടുത്ത യോഗത്തില്‍ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: ജോമി തോമസ്, സെക്രട്ടറി: ബിനോയി ജോര്‍ജ്, ട്രഷറര്‍: ജോര്‍ജ് ജോസഫ് തോട്ടുക്കടവില്‍, നാഷണല്‍ കമ്മറ്റി അംഗങ്ങളായി തോമസ് ജോണ്‍ വാരിക്കാട്ട്, ജോര്‍ജ് കൊറ്റത്തില്‍ എന്നിവരെ തിരഞ്ഞെടുത്തു.
മുല്ലപ്പെരിയാര്‍ പ്രശ്നത്തിലുള്ള പാര്‍ട്ടി നിലപാടുകള്‍ക്ക് യൂണിറ്റ് എല്ലാ പിന്തുണയും രേഖപ്പെടുത്തി. യൂണിറ്റ് ഉല്‍ഘാടന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല