ഐപില്ലില് രാജസ്ഥാന് റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 27 റണ്‍സ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 19.4 ഓവറില്‍ 170 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോര്‍: മുംബൈ: 20 ഓവറില്‍ 197/6, രാജസ്ഥാന് റോയല്‍സ്: 19.4 ഓവറില്‍ 170.
കീറോണ്‍ പൊള്ളാര്‍ഡിന്റെ ഓള്‍റൌണ്ട് മികവിലാണ് മുംബൈ വിജയമാഘോഷിച്ചത്. 33 പന്തില്‍ 64 റണ്‍സെടുത്ത് മുംബൈയ്ക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയ പൊള്ളാര്‍ഡ് 44 റണ്‍സ് വഴങ്ങി നാലു വിക്കറ്റും വീഴ്ത്തി. പൊള്ളാര്‍ഡിന് പുറമെ അംബാട്ടി റായിഡു(47 നോട്ടൌട്ട്), റിച്ചാര്‍ഡ് ലെവി(29) എന്നിവരും മുംബൈയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിംഗില്‍ 42 പന്തില്‍ 76 റണ്‍സെടുത്ത ഒവൈസ് ഷായും 31 പന്തില്‍ 40 റണ്‍സെടുത്ത അജിങ്ക്യ രഹാനെയും പൊരുതി നോക്കിയെങ്കിലും മുംബൈ സ്കോര്‍ കൈയെത്തി പിടിക്കാനായില്ല. വിജയത്തോടെ മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല