റിട്ടയര്‍മെന്റിന് ശേഷമാകും പലരും തങ്ങളുടെ പെന്‍ഷന്‍ പ്ലാന്‍ കൊണ്ട് കാര്യമായ പ്രയോജനമൊന്നുമുണ്ടാകുന്നില്ലന്ന്് മനസ്സിലാക്കുന്നത്. എന്നാല്‍ ജോലിചെയ്യുന്ന കാലഘട്ടത്തില്‍ തന്നെ റിട്ടയര്‍മെന്റിനേ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ കൃത്യമായി പ്ലാന്‍ ചെയ്യുന്നത് ഇ്ത്തരത്തിലുളള പല പ്രശ്‌നങ്ങളേയും ഒഴിവാക്കാന്‍ സഹായിക്കും. പെന്‍ഷന്‍ പ്ലാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ശ്രദ്്ധിക്കേണ്ട ഇരുപത് കാര്യങ്ങളാണ് താഴെ പറയുന്നത്.
1. ശരിയായി സമ്പാദിക്കുക: റിട്ടയര്‍മെന്റിന് ശേഷവും ജീവിതമുണ്ടെന്നും അന്ന് നന്നായി ജീവിക്കാന്‍ ഇന്നേ സമ്പാദിക്കണമെന്നും മനസ്സില്‍ കരുതുക. വരുമാനത്തില്‍ നിന്ന് മോശമല്ലാത്ത ഒരു പങ്ക് സമ്പാദ്യത്തിലേക്ക് മാറ്റിവെയ്ക്കുക. പലരും റിട്ടയര്‍മെന്റിന് ശേഷമാകും ശരിയായി സമ്പാദിക്കാനാകാത്തതിനെ കുറിച്ച ആലോചിച്ച് സങ്കടപ്പെടുന്നത്.
2. ശുഭാപ്തി വിശ്വാസത്തോടെ നിക്ഷേപിക്കുക: എണ്‍പതുകളിലും തൊണ്ണൂറുകളിലും വരുമാനത്തിന്റെ പതിനഞ്ച് ശതമാനമെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇന്ന് അത്രയും സാധ്യമല്ല. ഇതിന്റെ പകുതിയെങ്കിലും നിക്ഷേപിക്കുന്നതാകും യാഥാര്‍ത്ഥ്യ ബോധത്തോടെയുളള തീരുമാനം. പ്രവചനങ്ങള്‍ എപ്പോഴും ശുഭാപ്തിവിശ്വാസം നിറഞ്ഞതാകണം.
3. എന്താണ് വേണ്ടതെന്ന് അറിയണം: പലആളുകള്‍ക്കും എന്തിനുവേണ്ടിയാണ് പെന്‍ഷന്‍ പ്ലാനെന്നോ എത്ര അതില്‍ നിക്ഷേപിക്കണമെന്നോ അറിയില്ല. ഒരു പെന്‍ഷന്‍ പ്ലാന്‍ തുടങ്ങുന്നതിന് മുന്‍പ് വരുമാനത്തില്‍ നിന്ന എത്ര ശതമാനം മാറ്റിവെച്ചാല്‍ റിട്ടയര്‍മെന്റിന് ശേഷം മോശമല്ലാത്ത ഒരു തുക നിങ്ങള്‍ക്ക് ജീവിക്കാനായി ലഭിക്കുമെന്ന് കൃത്യമായി മനസ്സിലാക്കണം.
4. എവിടെ നിക്ഷേപിക്കണം: നിങ്ങള്‍ക്ക് അനുയോജ്യമായ പെന്‍ഷന്‍ നല്‍കുന്ന ഒരു സ്ഥാപനത്തെ കണ്ടെത്തുക എന്നുളളത് ശരിക്കും ബുദ്ധിമുട്ടുളള കാര്യം തന്നെയാണ്. ഓരോ സ്ഥാപനത്തിന്റേയും പ്ലാനുകളെക്കുറിച്ച് ശരിയായി മനസ്സിലാക്കുകയും അധികം ചെലവില്ലാത്തതും നിങ്ങള്‍ക്ക് യോജിക്കുന്നതെന്നും തോന്നുന്ന പ്ലാന്‍ നല്‍കുന്ന ഒരു സ്ഥാപനത്തെ സമീപിക്കുകയും ചെയ്യുക.
5. ഒളിഞ്ഞിരിക്കുന്ന ചെലവുകള്‍ മനസ്സിലാക്കുക: പെന്‍ഷന്‍ നിക്ഷേപം എന്നുളളത് ദീര്‍ഘകാലത്തേക്കുളള നിക്ഷേപമാണ്. അതിനാല്‍ തന്നെ ഭാവിയില്‍ വരാനിരിക്കുന്ന ചെലവുകളെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടായിരിക്കണം. അ്ല്ലാത്ത പക്ഷം നിങ്ങളുദ്ദേശിക്കുന്ന തുകയില്‍ കുറവ് മാത്രമേ നിങ്ങള്‍ക്ക് ലഭിക്കുകയുളളു.
6. കൂടുതല്‍ ജാഗ്രത പുലര്‍ത്തുക: സ്ഥിരതയില്ലാത്ത ഓഹരി വിപണി നമ്മളെ ആശങ്കാകുലരാക്കാറുണ്ട്. നിങ്ങള്‍ ചെറുപ്പക്കാരനായ പെന്‍ഷന്‍ നിക്ഷേപകനാണങ്കില്‍ നി്ങ്ങള്‍ക്ക് വില കുറഞ്ഞ ഓഹരികള്‍ കൂടുതലായി വാങ്ങാവുന്നതാണ്. ഒരു തകര്‍ച്ച ഉണ്ടായാല്‍ തേെന്ന ദീര്‍ഘകാല നിക്ഷേപമായതിനാല്‍ വിപണി കരകയറുന്ന സമയത്ത് ഇവ വിറ്റ് കാശാക്കാന്‍ പറ്റും. വില കുറവായതിനാല്‍ തന്നെ അധികം നഷ്ടം സഹിക്കേണ്ടിയും വരില്ല.
7. റിസ്‌ക് എടുക്കുക: റിസ്‌കില്ലാത്ത നിക്ഷേപത്തോടൊപ്പം തന്നെ റിസ്‌കുളളതും എന്നാല്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നതുമായ ഓഹരികളില്‍ നിക്ഷേപിക്കുക. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കോംപന്‍സേഷന്‍ സ്‌കീമിന്റെ സംരക്ഷണം ലഭിക്കുന്നതല്ല.
8 തൊഴിലുടമ സഹായിച്ചില്ലെങ്കില്‍: ഒരാള്‍ ജോലി ചെയ്യുന്ന കാലമത്രയും കമ്പനി പെന്‍ഷന്‍ സ്‌കീമില്‍ പണം നിക്ഷേപിച്ചാല്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ശമ്പളത്തിന്റെ മൂന്നിലൊന്നെങ്കിലും പെന്‍ഷനായി ലഭിക്കും. എന്നാല്‍ തൊഴിലുടമ ആവശ്യത്തിന് തുക പെന്‍ഷന്‍ ഫണ്ടിലിടുന്നില്ലെങ്കില്‍ പലപ്പോഴും കിട്ടുന്ന തുക കുറവായിരിക്കും.
9. തൊഴിലുടമ സഹായം കുറച്ചാല്‍: ശമ്പളത്തിലധിഷ്ടിതമായ പെന്‍ഷന്‍ പ്ലാനില്‍ തൊഴിലുടമ നിങ്ങളുടെ സംഭാവനകള്‍ പരിഗണിച്ചായിരിക്കും തുക നിശ്ചയിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ജോലി പകുതിവഴിയില്‍ വച്ച് ഉപേക്ഷിക്കുകയാണങ്കില്‍ തൊഴിലുടമ നിങ്ങള്‍്ക്കുളള സഹായം വെട്ടിക്കുറയ്ക്കുകയും പെന്‍ഷന്‍ തുക കുറയുകയും ചെയ്യും.
10. വിപണി അറിഞ്ഞിരിക്കണം: ലളിതമായത്, ഉറപ്പായ വരുമാനം തുടങ്ങിയ പരസ്യ വാചകങ്ങള്‍ ദീര്‍ഘകാല നിക്ഷേപത്തില്‍ ഫലം ചെയ്യില്ലെന്ന് അറിഞ്ഞിരിക്കണം.ഹ്രസ്വകാല നിക്ഷേപങ്ങളില്‍ അധികം ചാഞ്ചാട്ടമില്ലാത്തതായ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കണം.
11. മറ്റുളളവരെ പിന്തുടരാതിരിക്കുക: അടുത്തകാലത്തായി മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ഓഹരികളില്‍ നിന്ന് പണം പിന്‍വലിക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഓഹരികളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് പലരും സാധാരണയായി ചെയ്തുവരുന്നത്. എന്നാല്‍ സാമ്പത്തികകാര്യ ലേഖകന്‍മാര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് എഴുതിവിടുന്നതാണ് പലരും പിന്തുടരുന്നതെന്ന് മനസ്സിലാക്കണം. ഇതുമുലം പലപ്പോഴും ഉയര്‍ന്ന വിലയ്ക്ക് വാങ്ങുകയും കുറഞ്ഞവിലയ്ക്ക് വില്‍ക്കേണ്ടിയും വരുന്നു.
12. നിങ്ങളുടെ കഴിവും അറിവും അതിയായി വിലമതിക്കാതിരിക്കുക: ഓഹരി വിപണിയിലെന്ത് സംഭവിക്കുന്നുവെന്ന് കണ്ണും നട്ട് ഇരിക്കുന്നവര്‍ക്ക് വന്‍ നഷ്ടങ്ങളുണ്ടാകാനുളള സാധ്യത ഏറെയാണ്. നിങ്ങളുടെ ഓഹരികളുടെ നിലവാരം എവിടെ നില്‍ക്കുന്നുവെന്ന് മാത്രം ശ്രദ്ധി്ക്കുക. വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന് അനുസരിച്ച് ഓരോന്ന് വാങ്ങി കൂട്ടുകയും വില്‍ക്കുകയുമരുത്.
13. പെന്‍ഷന്‍ തുകയ്ക്കുളള നികുതി: പലപ്പോഴും ഗവണ്‍മെന്റ് ഇന്‍കം ടാക്‌സ് നിയമങ്ങളും നികുതി ഇളവുകളും പരിഷ്‌കരിക്കാറുണ്ട്. ഇത് പെന്‍ഷന്‍ തുക കണക്കുന്നത് ദുഷ്‌കരമാക്കും. ഇത്തരം മാറ്റങ്ങളെ കുറിച്ച് ശരിയായി അറിഞ്ഞിരിക്കണം.
14.ഭാവിയിലെ പെന്‍ഷനുളള നികുതി: ഭാവിയില്‍ നമുക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍ നിന്ന് എത്ര നികുതിയായി അടയ്‌ക്കേണ്ടി വരുമെന്ന് നമുക്ക് അറിയില്ല. ഇതും പ്ലാനിങ്ങ് ദുഷ്‌കരമാക്കും.
15. ഒളിഞ്ഞിരിക്കുന്ന നികുതി: പലപ്പോഴും ജനങ്ങള്‍ക്ക് മനസ്സിലാകാത്ത രീതിയിലാകും ജനപ്രതിനിധികള്‍ നികുതി മാറ്റം പ്രഖ്യാപിക്കുന്നത്. ഇത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അവര്‍ അറിയാതിരിക്കാനാണിത്. ഇതും പെന്‍ഷന്‍ തുകയില്‍ കുറവ് വരുത്താം.
16. സ്വീറ്റ് സ്‌പോട്ട്: നിങ്ങള്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ചത് ശരിയായ ഇടത്തല്ലങ്കില്‍ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലാതെ പോകും. ദീര്‍ഘകാലം നിക്ഷേപിച്ച ശേഷം ആനുകൂല്യങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയാണങ്കില്‍ ജീവിതകാലം മുഴുവനും ജോലി ചെയ്തശേഷം ഒന്നും സമ്പാദിക്കാത്ത ഒരാളും നിങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവുമുണ്ടാകില്ല. മാത്രമല്ല ജീവിതത്തിലതൊരു മായാത്ത മുറിപ്പാടായി അവശേഷിക്കുകയും ചെയ്യും.
17.കടങ്കഥ: ഭാവിയിലേക്ക് സമ്പാദിക്കുന്നതാണോ അതോ കിട്ടുന്ന ശമ്പളം മുഴുവന്‍ ചെലവാക്കിയ ശേഷം ഗവണ്‍മെന്റിന്റെ ആനുകൂല്യം കൈപ്പറ്റി ജീവിക്കുന്നതാണോ നല്ലതെന്നത് ഒരു കടംങ്കഥ പോലെയാണ്. ഗവണ്‍മെന്റ് ആനൂകൂല്യങ്ങള്‍ക്കായി കാത്തിരിക്കുന്നത് ശരിക്കും റിസ്‌കാണ്. എന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ ചെലവാക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരാള്‍ക്ക് അതായിരിക്കും നല്ലത്
18. പെന്‍ഷന്‍ തുകയെ കുറിച്ച് അമിതപ്രതീക്ഷ വേണ്ട: പെന്‍ഷന്‍ എന്നത് ഒരു ദീര്‍ഘകാല നിക്ഷേപമാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ ലഭിക്കുമെന്ന് നാം കരുതുന്ന പെന്‍ഷന്‍ തുക അന്നത്തെ കാലത്ത് ഒരു ചെറിയ തുകയായിരിക്കും. പണപ്പെരുപ്പം കൂടുന്നത് മുലം ഈ തുക ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാകുമെന്ന് കരുതാനാകില്ല. അതുകൊണ്ട് തന്നെ പെന്‍ഷന്‍ തുകയെ കുറിച്ച് അമിത പ്രതീക്ഷകള്‍ പാടില്ല.
19. ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുക: വാര്‍ഷിക ആനുകൂല്യങ്ങള്‍ ലഭിക്കാനായി പലരും തങ്ങളുടെ പെന്‍ഷന്‍ വില്‍്ക്കാന്‍ തയ്യാറാകാറുണ്ട്. ഇത് മുലം ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ ഉറപ്പായ ഒരു വരുമാനം ലഭിക്കുന്നു, പെന്‍ഷന്‍ വില്‍ക്കാന്‍ തയ്യാറാകാത്ത ഏതാണ് മൂന്നിലൊന്ന് വിഭാഗം ആളുകള്‍ക്ക് അവരുടെ സ്വകാര്യ പെന്‍ഷന്‍ മറ്റുളളവരെക്കാള്‍ 15 മുതല്‍ നാല്പത് ശതമാനം വരെ കുറവാണ് ലഭിക്കുന്നത്്.
20. മറ്റ് പെന്‍ഷന്‍ വരുമാനങ്ങളുടെ അപകടം: ഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങള്‍ മാത്രമല്ല റിട്ടയര്‍മെന്റിന് ശേഷം ലഭിക്കുന്ന അധിക വരുമാനം. എന്നാല്‍ ഇത്തരത്തില്‍ അധിക നിക്ഷേപം നടത്തുന്നത് റിസ്‌കുളള പ്രവൃത്തിയാണ്. കാരണം ഇത് നിങ്ങളുടെ വരുമാനം കുറക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല