1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2018

സ്വന്തം ലേഖകന്‍: യുഎസിലെ ഫ്‌ളോറിഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരിയായ പൈലറ്റ് കൊല്ലപ്പെട്ടു. പരിശീലനപ്പറക്കലിനിടെ രണ്ടു ചെറുവിമാനങ്ങള്‍ ആകാശത്തു കൂട്ടിമുട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാരിയായ നിഷ സെജ്‌വാള്‍ (19) ആണ് കൊല്ലപ്പെട്ടത്.

നിഷയെ കൂടാതെ നാലു പേര്‍ കൂടി അപകടത്തില്‍ കൊല്ലപ്പെട്ടു. മയാമിഡേഡ് കൗണ്ടിയിലെ ഫ്‌ളോറിഡ എവര്‍ഗ്ലേഡ്‌സില്‍ ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷോര്‍ജ് സാഞ്ചസ്(22) റാല്‍ഫ് നൈറ്റ്(72) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.

ഡീന്‍ ഇന്റര്‍നാഷണല്‍ എന്ന ഫ്‌ലൈയിംഗ് ക്ലബ്ബിന്റെ പൈപ്പര്‍ പിഎ34 വിമാനവും സെസ്‌നാ 172 വിമാനവും തമ്മിലാണു കൂട്ടിമുട്ടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണു നിഷ ഇവിടെ പൈലറ്റ് പരിശീലനത്തിനു ചേര്‍ന്നത്. ഡല്‍ഹി സ്വദേശിനിയാണ് നിഷ.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.