സ്വന്തം ലേഖകന്‍: യുകെയില്‍ ഹെലികോപ്ടറും ചെറുവിമാനവും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യന്‍ വംശജരടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലാണ് ഹെലികോപ്ടറും ചെറുവിമാനവും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യന്‍ വംശജരടക്കം നാലുപേര്‍ മരിച്ചത്.
ചെറുവിമാനത്തില്‍ പരിശീലന പറക്കല്‍ നടത്തുകയായിരുന്ന ബേക്കിങ്ഹാം സര്‍വകലാശാലയിലെ എയറോനോട്ടിക്‌സ് വിദ്യാര്‍ഥി സവാന്‍ മുണ്ഡേയും (18) പരിശീലകനായ ജസ്പല്‍ ബഹ്‌റയുമാണ് മരിച്ചത്. ഹെലികോപ്ടറില്‍ പരിശീലന പറക്കലിലായിരുന്ന ബ്രിട്ടീഷുകാരനായ മൈക്കല്‍ ഗ്രീന്‍ (74), ട്രെയിനിയായ വിയറ്റ്‌നാം സ്വദേശി താങ് ഗ്യൂയെന്‍ എന്നിവരും മരിച്ചു.
പരിശീലനത്തിനായി പറന്നുയരുന്നതിനിടെ ഹെലികോപ്ടറും ചെറുവിമാനവും കൂട്ടിയിടിച്ച് നിലത്തുവീഴുകയായിരുന്നു. അപകടത്തെപ്പറ്റി വ്യോമ അപകട അന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ഹെലികോപ്ടറും ചെറുവിമാനവും വൈകോബേ എയര്‍ പാര്‍ക്കിലേതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല