നോമ്പുകാലം അവസാനിക്കാറായപ്പോഴേക്കും തന്ത്രപരമായി എയര്‍ലൈന്‍ കമ്പനികള്‍ വിമാന യാത്രാ ടിക്കറ്റ് നിരക്ക് കൂട്ടി. ഉണ്ടായിരുന്ന തുകയില്‍നിന്ന് ആറിരട്ടിയിലേറെയാണ് ഇപ്പോള്‍ വിമാനനിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. റംസാന്‍ അവസാനിക്കുമ്പോള്‍ നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് കനത്ത സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന ഒന്നാണ്.
ദുബായിയില്‍നിന്ന് ഇപ്പോള്‍ കോഴിക്കോട്ട് എത്തണമെങ്കില്‍ 35,000 രൂപ മുതല്‍ 40,000 രൂപ വരെ മുടക്കേണ്ട അവസ്ഥയിലാണ് പ്രവാസികള്‍. സൗദിയിലെ ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് സാധാരണ ടിക്കറ്റ് നിരക്ക് 13,000 രൂപയാണ്. എന്നാലിപ്പോള്‍ 65,000 മുതല്‍ 80000 രൂപ വരെ നല്‍കേണ്ട അവസ്ഥയിലാണ്.
എയര്‍ഇന്ത്യ മൂന്നിരട്ടി വരെ നിരക്ക് കൂട്ടിയപ്പോള്‍ സ്വകാര്യ കമ്പനികള്‍ ആറും ഏഴും ഇരട്ടി വരെയാണ് നിരക്ക് കൂട്ടിയത്. റംസാനും ഗള്‍ഫിലെ സ്‌കൂള്‍ അവധിയും ഒരുമിച്ച് വന്നതോടെയാണ് വിമാനക്കമ്പനികള്‍ തോന്നും പടി നിരക്ക് കൂട്ടിയത്. ജൂണ്‍ പകുതി മുതലാണ് നിരക്കുകളില്‍ വ്യത്യാസം വന്നത്. കരിപ്പൂര്‍ വിമാനത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാതായതോടെ മലബാറിലേക്ക് ടിക്കറ്റ് കിട്ടാനും ബുദ്ധിമുട്ടായി. വന്‍നിരക്ക് താങ്ങാനാകാത്ത സാധാരണക്കാര്‍ പെരുന്നാളിന് നാട്ടിലേക്കുളള യാത്ര തന്നെ ഉപേക്ഷിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല