സ്വന്തം ലേഖകന്‍: വിമാനം റാഞ്ചുമെന്ന് ഭീകരരുടെ ഭീഷണി; ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന കാഠ്മണ്ഡു, കാബൂള്‍ വിമാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കും. വിമാനം തട്ടിയെടുക്കാന്‍ തീവ്രവാദികള്‍ പദ്ധതി ഇടുന്നുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡു, കാബൂള്‍ ഭാഗത്തേക്ക് പോകുന്ന വിമാനങ്ങളില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ (സ്‌കൈ മാര്‍ഷല്‍)നിയമിക്കാന്‍ തീരുമാനം.
ദേശീയ സുരക്ഷാ ഗാര്‍ഡുകളില്‍ (എന്‍.എസ്.ജി) നിന്നാണ് സ്‌കൈ മാര്‍ഷലുകളെ തിരഞ്ഞടുത്തിരിക്കുന്നത്. രണ്ടു മുതല്‍ ആറ് ആഴ്ച വരെയുളള കാലയളവില്‍ ഓരോ വിമാനത്തിലേയും സ്‌കൈ മാര്‍ഷലുകള്‍ മാറി കൊണ്ടിരിക്കും. അപകടസാദ്ധ്യത മുന്‍ നിര്‍ത്തിയിട്ടിയായിരിക്കും ഇവരെ ഓരോ വിമാനത്തിലും നിയോഗിക്കുക. എയര്‍ ഇന്ത്യയ്ക്ക് പുറമെ സ്വകാര്യ കമ്പനികളുടെ വിമാനങ്ങളിലും ഇവരെ നിയോഗിക്കും.
സാധാരണ യാത്രക്കാരെന്ന വ്യാജേനയായിരിക്കും സ്‌കൈ മാര്‍ഷലുകള്‍ യാത്ര ചെയ്യുക.ഇവര്‍ വിമാനത്തിലുള്ളതും ഇവരുടെ അംഗബലം എത്രയാണെന്നുള്ളതും അതീവ രഹസ്യമായിരിക്കും. വിമാനത്തിലെ ജീവനക്കാര്‍ പോലുമറിയാതെ അതീവ രഹസ്യമായിട്ടായിരിക്കും ഇവര്‍ യാത്ര ചെയ്യുക. ഏതെങ്കിലും തരത്തിലുള്ള ഭീഷണയുണ്ടായെങ്കില്‍ മാത്രം ഇവരെക്കുറിച്ച് ജീവനക്കാര്‍ക്ക് പോലും അറിയാന്‍ സാധിക്കുകയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല