സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് കടലിലേക്ക് തെന്നി, 162 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെളിയില്‍ പുതഞ്ഞു നിന്ന വിമാനത്തിലെ 162 യാത്രക്കാരും രണ്ട് പൈലറ്റുമാരും നാല് കാബിന്‍ ക്രൂ അംഗങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു.
വടക്കന്‍ തുര്‍ക്കിയിലെ ട്രബ്‌സോണിലാണു സംഭവം. പേഗസസ് എയര്‌ലൈന്‌സിന്റെ വിമാനമാണ് അപകടത്തില്‌പ്പെട്ടത്. കടലിലേക്കു കുത്തിയിറങ്ങിയ വിമാനം ചെളിയില് പുതഞ്ഞതിനാല്‍ മാത്രമാണ് വെള്ളത്തിലേക്ക് വീഴാതിരുന്നത്.
അപകട കാരണം വ്യക്തമല്ലെങ്കിലും മഴ പെയ്ത് റണ്വേ തെന്നിയതാണെന്ന് റിപ്പോര്‍ട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല