സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ ഇനി അക്രമികളെ പിരിച്ചു വിടാന്‍ പ്ലാസ്റ്റിക് ബുള്ളറ്റ്, പെല്ലറ്റ് ഗണ്‍ ഒരു രക്ഷയുമില്ലെങ്കില്‍ മാത്രം. അക്രമാസക്തരാകുന്ന ജനക്കൂട്ടത്തെ പിരിച്ചു വിടുന്നതിനുള്ള ആദ്യ മാര്‍ഗമെന്ന നിലയ്ക്കാണ് പ്ലാസ്റ്റിക് ബുള്ളറ്റ് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി അവസാന മാര്‍ഗമെന്ന നിലയ്ക്ക് മാത്രമേ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കൂ.
കശ്മീര്‍ താഴ്‌വരയിലെ പ്രതിഷേധക്കാര്‍ക്കെതിരെ പ്ലാസ്റ്റിക് ബുള്ളറ്റ് പ്രയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പ്രതിഷേധക്കാര്‍ക്കെതിരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പ്ലാസ്റ്റിക് ബുള്ളറ്റ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. പെല്ലറ്റ് ഗണ്ണിന് പകരം സംവിധാനം കണ്ടെത്തണമെന്ന് സുപ്രീം കോടതിയും നിര്‍ദ്ദേശിച്ചിരുന്നു.
കശ്മീരിലെ പ്രതിഷേധക്കാരെ പിരിച്ചു വിടുന്നതിനുള്ള ഫലപ്രദമായ ഇതര മാര്‍ഗം കണ്ടെത്തി കോടതിയെ അറിയിക്കാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയോടും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പെല്ലറ്റ് തോക്കുകള്‍ വിവേചനരഹിതമായി ഉപയോഗിക്കരുതെന്നും അവസാന മാര്‍ഗമെന്ന നിലയ്ക്ക് മാത്രമേ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കാവൂ എന്നും കഴിഞ്ഞ ഡിസംബര്‍ 14 ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല