പ്ലാസ്റ്റിക് പാത്രങ്ങളിലാണ് നമ്മള്‍ മിക്കവാറും ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഭക്ഷണം കൊണ്ടുപോകുന്നത്. അതില്‍ നിന്നെടുത്ത് സ്വാദോടെ കഴിയ്ക്കുമ്പോള്‍ നാം നമ്മുടെ കണ്ണുകളുടെ കാഴച നഷ്ടപ്പെടുത്തുകയാണെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ. സത്യമാണ്, പ്ലാസ്റ്റിക് ടിന്നുകളിലെ ഈ ഭക്ഷണം കണ്ണുകള്‍ക്ക് നല്ലതല്ല.
പ്ലാസ്റ്റിക്കില്‍ പ്ലാസ്റ്റിസൈസര്‍ എന്ന വസ്തുവും നിരവധി പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ മാക്യുലാര്‍ ഡീജനറേഷന്‍ (എഎംഡി)എന്നൊരു രോഗത്തിന് ഇട വരുത്തുന്നു. കണ്ണിലെ റെറ്റിനയെ ബാധിയ്ക്കുന്ന ഒരു രോഗമാണ് ഇത്. പ്ലാസ്റ്റിക് കോശങ്ങളില്‍ അടിഞ്ഞുകൂടുകയും അങ്ങനെ റെറ്റിനയ്ക്കും രക്തക്കുഴലുകള്‍ക്കും കേടുണ്ടാക്കുകയും ചെയ്യും. ഇത് ക്രമേണ അന്ധതക്കു കാരണമാകും. ചെറുപ്പക്കാരില്‍ പോലും ഈ രോഗം കാണപ്പെടുന്നുവെന്നത് രോഗത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുന്നു.
ചൂടോടെയായിരിക്കും ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് പാത്രങ്ങളിലാക്കുന്നത് . ഈ ചൂടില്‍ പ്ലാസ്റ്റിക് ഉരുകി പ്ലാസ്റ്റിസൈസര്‍ എന്ന വിഷവസ്തു ഭക്ഷണത്തില്‍ കലരുന്നു. ഭക്ഷണത്തോടൊപ്പം ഇതും നമ്മുടെ ഉള്ളിലെത്തും. ചെറിയ അളവിലായതു കൊണ്ട് ഇത് ശരീരം ആഗിരണം ചെയ്യുകയും രക്തത്തിലേക്ക് കലരുകയും ചെയ്യുന്നു. രക്തക്കുഴലിലൂടെ കണ്ണിന്റെ എന്റ് ആര്‍ട്ടറിയിലാണ് ഈ പദാര്‍ത്ഥങ്ങള്‍ എത്തുന്നത്. എന്റ് ആര്‍ട്ടറിയിലെ രക്തകുഴലുകള്‍ വളരെ നേര്‍ത്തതായതു കൊണ്ട് ഈ പദാര്‍ത്ഥങ്ങള്‍ ഇവിടെ തടഞ്ഞിരിക്കുന്നു. എന്റ് ആര്‍ട്ടറിയിലൂടെയാണ് സാധാരണ ഓക്‌സിജന്‍ അടങ്ങിയ രക്തം പ്രവഹിക്കുന്നത്. അങ്ങനെ രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. തടഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ ക്രമേണ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
പുരുഷന്മാരില്‍ വന്ധ്യതയ്ക്കും പ്ലാസ്റ്റിക് പാത്രങ്ങളിലെ ഭക്ഷണം വഴിയൊരുക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പ്ലാസ്‌ററിക് പാത്രങ്ങളില്‍ ചൂടുള്ള ഭക്ഷണം എടുക്കാതിരിക്കുകയാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം. ഭക്ഷണം എടുക്കുകയാണെങ്കില്‍ തന്നെ ചൂടാറിയ ശേഷം മാത്രം എടുക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല