1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2012

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ, യൂട്യൂബില്‍ ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന വൈ ദിസ് കൊലവെറി… എന്ന ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. പീരുമേട് സ്വദേശി മാടസ്വാമിയാണ് കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

രജനികാന്തിന്റെ മരുമകനും തമിഴ് സൂപ്പര്‍ സ്റ്റാറുമായ ധനുഷ് പാടി അഭിനയിച്ച കൊലവെറി ‘3’ എന്ന തമിഴ് സിനിമയിലേതാണ്. ഈ ഗാനം പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്നും ഗാനം യുവാക്കളെ വഴിതെറ്റിക്കുന്നതാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. യുവാക്കളില്‍ അക്രമ പ്രവണത ഉണര്‍ത്തിവിടുന്ന ഗാനരംഗത്തിന് പ്രദര്‍ശനാനുമതി നല്‍കിയതിനെ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു.

രജനികാന്തിന്റെ മരുമകള്‍ ഐശ്വര്യ സംവിധാനം ചെയ്ത ‘ത്രീ’ ഈയിടെയാണ് റിലീസ് ചെയ്തത്. ഐശ്വര്യ, ധനുഷ്, ഫിലിം സെന്‍സര്‍ ബോര്‍ഡ്, സംസ്ഥാന ആഭ്യന്തര മന്ത്രാലയം എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.